കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്. കൊല്ലാട് കൊല്ലം കവലയ്ക്കു സമീപം പള്ളിക്കുന്നേൽ വീട്ടിൽ സുരേഷിന്റെ മകൻ സച്ചിൻ സുരേഷ് (ജീമോൻ 18) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന കൊല്ലാട് പള്ളിക്കുന്നേൽ വീട്ടിൽ സെബിനെ (18) ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ഗസ്റ്റ് ഹൗസിനു മുന്നിലെ വളവിലായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഗസ്റ്റ് ഹൗസ് ഭാഗത്ത് നിന്നും പുന്നയ്ക്കൽ ചുങ്കം ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു യുവാക്കൾ. ഇവർ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും, തുടർന്ന് റോഡരികിലൂടെ നിരങ്ങി നീങ്ങി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.
അപകടത്തെ തുടർന്ന് റോഡിൽ തലയിടിച്ചു വീണ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
ഇവിടെ എത്തിച്ചപ്പോഴേയ്ക്കും സച്ചിന്റെ മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സെബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല് ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…