നടൻ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ട വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നസീറിനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം ആൻജിയോപ്ലാസ്റ്റി ചെയ്തു. ആരോഗ്യനില ആശ്വാസകരമാണെന്നാണ് റിപ്പോർട്ടുകൾ.
മലയാള ചലച്ചിത്ര നടനും, ടെലിവിഷൻ അവതാരകനും, മിമിക്രി കലാകാരനുമാണ് കോട്ടയം നസീർ. മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയാണിദ്ദേഹം.
ചിത്രരചനയിലും മിമിക്രിയിലുമായിരുന്നു തുടക്കം. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീർ ശ്രദ്ധേയനായത്.മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്.
മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.തുടർന്ന് വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു.ഏഷ്യാനെറ്റിൽ കോമഡി ടൈം എന്ന പരിപാടിയുടെ അവതാരകനായിരുന്നു.കൈരളി ടി വിയിൽ കോട്ടയം നസീർ ഷോ എന്ന ഹാസ്യപരിപാടി അവതരിപ്പിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…