entertainment

രക്ഷിക്കാന്‍ പറ്റിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞ രംഗം ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല- കോട്ടയം പ്രദീപിന്റെ ഭാര്യ

കഴിഞ്ഞ വർഷമാണ് നടൻ കോട്ടയം പ്രദീപ് അന്തരിച്ചത് അടുത്തിടെയാണ്. അദ്ദേഹത്തിന്റെ ആകസ്മികമായുള്ള മരണത്തിൽ സിനിമ ലോകം ഒന്നടങ്കം ഞെട്ടലിലായിരുന്നു. പ്രദീപ് വിടപറഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം മകൻ വിഷ്ണുവും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചേർന്നാണ് കോട്ടയം പ്രദീപിന്റെ മകൾ വൃന്ദയുടെ വിവാഹം നടത്തിയത്. സിനിമ, രാഷ്ട്രീയ മേഖയടക്കമുള്ള സമൂഹത്തിലെ വിവിധമേഖലകളിൽ നിന്നുള്ളവർ വിവാഹത്തിൽ പങ്കെടുത്തു. അച്ഛന്റെ സ്ഥാനത്തുനിന്നും വൃന്ദയുടെ കൈ പിടിച്ചു നൽകിയത് പ്രദീപിന്റെ മകൻ വിഷ്ണു ശിവ പ്രദീപ് ആണ്. അച്ഛൻ സ്വർഗ്ഗത്തിൽ നിന്നും അനുഗ്രഹിക്കുന്നുണ്ടാകും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നാണ് വിവാഹ ചിത്രം കണ്ട ആരാധകർ പറഞ്ഞത്.

അതേ സമയം ഇങ്ങനൊരു മരണം അദ്ദേഹത്തിനുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് പ്രദീപിന്റെ ഭാര്യ. ഒരു ദിവസം രാത്രിയിലാണ് ചെറിയൊരു നെഞ്ചുവേദന ഉണ്ടെന്ന് അദ്ദേഹം പറഞ്ഞത്. അപ്പോഴും ഞങ്ങളത് കാര്യമാക്കിയില്ല. കാരണം ഇടയ്ക്കിടെ ചെക്കപ്പ് ചെയ്യുകയും ആരോഗ്യ കാര്യത്തില്‍ നല്ല ശ്രദ്ധയുള്ള ആളായിരുന്നു അദ്ദേഹം. കൊളസ്ട്രോള്‍ കൂടിയിട്ടാണ് എന്നൊക്കെ ആളുകള്‍ പറയുമെങ്കിലം അങ്ങനെയല്ല.

ആരോഗ്യം സംരക്ഷിക്കാനായി അദ്ദേഹം എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. ബിപിയും കൊളസ്‌ട്രോളുമൊക്കെ നോര്‍മല്‍ ആയി കൊണ്ട് നടക്കുന്ന ആളാണ് പപ്പ. എല്ലാ കാര്യത്തിലും അലസത ഇല്ലാതെ ചെയ്യുന്ന ആളാണ്. പപ്പയെ കണ്ടുപഠിക്കാന്‍ ഞാന്‍ മോനോട് പറയുമായിരുന്നു. അത്രയും ആക്റ്റീവ് ആയിരുന്നെന്നാണ് പ്രദീപിന്റെ ഭാര്യ പറയുന്നത്.

ഒരു പനി പോലും വന്നു കാണാത്തത് കൊണ്ട് ഇങ്ങനെ ഒരു അസുഖം വരുമെന്ന് യാതൊരു ചിന്തയുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം മകളുടെ വിവാഹത്തെ കുറിച്ച് അവളോട് സംസാരിച്ചിരുന്നു. മോളുടെ കല്യാണത്തിന് വേണ്ടി സ്വര്‍ണ്ണമെല്ലാം വാങ്ങി ആ ദിവസത്തിന് കാത്തിരിക്കുകയിരുന്നു. ചെറുക്കനെ പോലും തീരുമാനിക്കുന്നതിന് മുന്‍പേ മകളോട് വിവാഹത്തിന്റെ തലേന്ന് സ്വര്‍ണം ധരിക്കേണ്ടെന്നും വിവാഹത്തിന്റെ അന്ന് മാത്രം മതിയെന്ന് അടക്കം പല കാര്യങ്ങളും പറഞ്ഞിരുന്നു.

അങ്ങനെ രാത്രി കിടന്നതിന് ശേഷം മൂന്ന് മണി സമയത്താണ് നെഞ്ച് വേദന ഉള്ളതായി പറയുന്നത്. പിറ്റേന്ന് ഡബ്ബിങ്ങിനായി പോകേണ്ടതാണ്. അതിന് മുന്‍പേ നെഞ്ചുവേദനയൊന്ന് ചെക്ക് ചെയ്യാമെന്ന് പറഞ്ഞ് പോയതാണ്. പപ്പയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ ഡോക്ടര്‍മാര്‍ വന്നിട്ട് നമ്മള്‍ക്ക് രക്ഷിക്കാന്‍ പറ്റിയില്ല എന്ന് പറഞ്ഞ രംഗം ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. അതുവരെ ആശുപത്രിയില്‍ പോലും കിടക്കത്ത ആളാണ് ഇങ്ങനെ മരിച്ചു എന്ന് നമ്മള്‍ കേള്‍ക്കുന്നത്.

ആ ദിവസം ആലോചിക്കാന്‍ പോലും ഇന്ന് ഞങ്ങള്‍ക്ക് പറ്റില്ല. ഇപ്പോഴും അദ്ദേഹം വീട്ടില്‍ ഉണ്ടെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ പപ്പയുടെ ഉള്ളില്‍ ഒരു പേടി പണ്ടുമുതലേ ഉണ്ടായിരുന്നതിനെ പറ്റി മകനാണ് സംസാരിച്ചത്. ‘പപ്പയുടെ അച്ഛനും അറുപത് വയസിലാണ് മരിക്കുന്നത്. അതിന്റെ ടെന്‍ഷന്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. നമ്മള്‍ അതൊന്നും ചിന്തിച്ചിട്ട് പോലുമില്ലെങ്കിലും പപ്പയുടെ മനസിലുണ്ടായിരുന്നു’. പപ്പ പോകുന്നതിന് മുന്‍പേ എല്ലാം ചെയ്തുവച്ചിരുന്നു. പപ്പ പോയ ശേഷം ആണ് നമ്മള്‍ ആ വലിയ വിടവ് അറിയുന്നത്. പുള്ളി ആയിരുന്നു എല്ലാം ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല, ഒരു കറന്റ് ബില്‍ പോലും മകനെ കൊണ്ട് അടപ്പിക്കാന്‍ സമ്മതിച്ചിട്ടില്ല. സംഭവദിവസം ഇസിജി എടുക്കാന്‍ പോകുമ്പോള്‍ പോലും ചിരിച്ചോണ്ട് പോയ ആളാണ് ഇങ്ങനെയങ്ങ് പോയതെന്ന് നടന്റെ ഭാര്യയും മകനും പറയുന്നു.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago