social issues

കൊട്ടിയൂർ വൈശാഖ മഹോൽസവം തുടങ്ങി

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് തുടക്കമായി.കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ വനത്തിനുള്ളിലായി നിലകൊള്ളുന്ന അക്കരെ കൊട്ടിയൂർ 28 ദിവസം നീളുന്ന ഉൽസവത്തിനായി തുറന്നു. ജൂണ്‍ 1 ന് നെയ്യാട്ടതോടെ ആരംഭിച്ച് 28ന് നടക്കുന്ന തൃക്കലശാട്ടതോടെ സമാപിക്കും.

നെയ്യാട്ടത്തില്‍ ആരംഭിച്ച് തൃക്കലശാട്ടില്‍ അവസാനിക്കുന്ന ഈ ഉത്സവമഹാമഹം കാണുവാന്‍ ലക്ഷ കണക്കിനു ആളുകൾ എത്തും.സ്വയംഭൂലിംഗം ആരാധനാമൂര്‍ത്തിയായുള്ള അക്കരെ കൊട്ടിയൂരില്‍ പക്ഷെ ക്ഷേത്രസംബന്ധിയായ നിര്‍മ്മിതികള്‍ ഒന്നും തന്നെയില്ല. കല്ലുകള്‍ കൂട്ടി വച്ച മണിത്തറ എന്നു വിശേഷിപ്പിക്കുന്ന പവിത്രസ്ഥാനത്താണ് സ്വയംഭൂലിംഗ പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നത്. സ്വയം ഭൂവിനു ചുറ്റും പർണ്ണ ശാലകളാണ്‌.

അക്കരെ കൊട്ടിയൂരിലെ ഈ ക്ഷേത്രത്തില്‍ ഉത്സവകാലത്തു മാത്രമേ ആരാധന നടത്താറുള്ളൂ.കൊട്ടിയൂര്‍ വൈശാഖ മഹോത്സവം .ഉത്സവത്തോടനുബന്ധിച്ചുള്ള മുതിരേരി വാള്‍ വരവ് ക്ഷേത്രത്തിലെത്തി.വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽ നിന്നുള്ള വാൾ എഴുന്നളളത്ത് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തി. എടയാർ മൂഴിയോട്ടില്ലത്തെ സുരേഷ് നമ്പൂതിരിയാണ് വാൾ എഴുന്നള്ളിച്ചത്. മുതിരേരിയിൽ നിന്നും 20 കിലോമീറ്ററോളം ദൂരം ഒറ്റയ്ക്ക് കാൽനടയായാണ് വാൾ എഴുന്നള്ളിച്ചത്. വാൾ ഇക്കരെ ശ്രീകോവിലിൽ പ്രവേശിച്ചതോടെ നെയ്യാട്ട വും ആരംഭിച്ചു.ഇതോടെ 28 ദിവസം നീണ്ടു നില്ക്കുന്ന വൈശാഖ മഹോത്സവത്തിന് തുടക്കമായി.

 

 

Main Desk

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

7 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

8 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

8 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

9 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

9 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

9 hours ago