topnews

സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങവേ സ്റ്റാർട്ട് ചെയ്ത കാറിൻ്റെ നിയന്ത്രണം വിട്ടു, മൂന്ന് പേർക്ക് പരിക്ക്

കോട്ടയം കിടങ്ങൂരിൽ പള്ളി പരിസരത്ത് നിയന്ത്രണം വിട്ട കാർ മൂന്നുപേരുടെ മുകളിലേക്ക് ഇടിച്ചു കയറി. കിടങ്ങൂർ കൂടല്ലൂർ സെൻ്റ് മേരീസ് പള്ളി പരിസരത്ത് വെച്ചാണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച കാറാണ് ആളുകളുടെ മുകളിലേക്ക് ഇടിച്ച് കയറിയത്. ഇന്നലെയാണ് അപകടം ഉണ്ടായത്.

പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തുള്ളവരുടെ മേല്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. പരുക്കേറ്റ മൂന്നുപേരിൽ ഒരാൾ കോട്ടയം മെഡിക്കൽ കോളജിലും ഒരാൾ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമാണ് പരിക്കേറ്റത്. അഞ്ച് വയസുകാരിയായ കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ട്.

അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് ‌കാരണമായത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഉടമക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Karma News Network

Recent Posts

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

6 mins ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

49 mins ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

1 hour ago

കനക മരിച്ചിട്ടില്ല, വ്യാജവാർത്തകൾ ഒഴിവാക്കൂ.. താരം പഴയ വീട്ടിൽ ഒറ്റയ്ക്ക്

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന…

2 hours ago

മലപ്പുറത്ത് കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം. സ്ഫോടനത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയതിന്…

3 hours ago

കെജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇതൊരു ഇടക്കാല ആശ്വാസം മാത്രം- അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന്…

3 hours ago