കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ജൂബിലി ഹാളിലായിരുന്നു പ്രഖ്യാപന ചടങ്ങ്. ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നത് ശ്രദ്ധേയമായി.
ആരോഗ്യപ്രശ്നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് എംടി അറിയിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി. എംടി പങ്കെടുക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി ചടങ്ങിൽ പങ്കെടുക്കാത്തത് എന്ന് യുഡിഎഫ് വിമർശനം ഉന്നയിച്ചിരുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമർശിച്ചിരുന്നു.
2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്കോ അംഗീകരിച്ചത്. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊല്ലം പൂതക്കുളത്ത് രണ്ടാഴ്ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…
ബെംഗളൂരു : പുനെ- ബെംഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…
ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.…
പനമരം: കേരളസർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി ഒറ്റയക്കനമ്പർ ലോട്ടറി നടത്തിയതിന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ പനമരം സ്വദേശികളായ രണ്ടുപേർ…
രാജസ്ഥാനിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ച സൈനികൻ പൂവാർ സ്വദേശി ഡി. സാമുവേലിൻറെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ. തിരിച്ചറിയാൻ കഴിയാത്ത…