topnews

മെഡിക്കല്‍ കോളേജിലെ പീഡനം ; മൊഴി തിരുത്താന്‍ സമ്മര്‍ദം, 5 ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കേസ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ മൊഴി മാറ്റാന്‍ ജീവനക്കാര്‍ പ്രേരിപ്പിക്കുന്നതായി പരാതി. മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കിയ മൊഴിമാറ്റാന്‍ പ്രേരണയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി ഹെഡ് നഴ്സ് മുഖേന ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, ദിവസവേതന ജീവനക്കാര്‍ എന്നിവരടക്കമുള്ളവര്‍ മൊഴി മാറ്റാനും നുണ പറയാനും പ്രേരിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് ഉള്‍പ്പെടെയുള്ള പ്രലോഭനങ്ങളുണ്ടാകുന്നു. മോശമായും മാനസികമായി വിഷമമുണ്ടാക്കുന്ന തരത്തിലും സംസാരിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലാണ് യുവതിയുടെ പരാതി സംബന്ധിച്ച വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ജീവനക്കാരുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് ​ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയെ പ്രവേശിപ്പിച്ച മുറിയിൽ ചുമതലപ്പെട്ട ഡോക്ടർമാർ ഉൾപ്പടെയുള്ളവരെയല്ലാതെ മറ്റാരെയും ഇനി മുതല്‍ പ്രവേശിപ്പിക്കില്ല. മുറിക്ക് പുറത്ത് വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കും. അനുമതി കൂടാതെ മുറിക്കുള്ളിലേക്ക് പ്രവേശിക്കുന്നവർക്കെതിരെ നിയമനടിപടികൾ സ്വീകരിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കുന്നു.

ചികിത്സയിൽ കഴിയുന്ന യുവതിക്ക് ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ഉറപ്പാക്കും. ദൈനംദിന ആരോഗ്യനില വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡോക്ടർമാരെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.അതിനിടെ യുവതിയെ അറ്റന്‍ഡന്‌റ് പീഡിപ്പിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ഐസിയുവിലും വാര്‍ഡിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്.

സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടുവന്ന ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചുകഴിഞ്ഞ് തിരികെ വന്നു. മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജീവനക്കാർ പോയ സമയത്തായിരുന്നു അറ്റൻഡർ യുവതിയെ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അർധ ബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.ഇതിന് പിന്നാലെ നീതി ലഭ്യമാകുന്നത് വരെ കമ്മീഷന്റെ പൂർണ്ണ പിന്തുണ യുവതിക്ക് ഉണ്ടാകുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ഉറപ്പു നൽകി രംകത്ത് വന്നിരുന്ന്.

കുറച്ച് ദിവസം മുമ്പ് സർക്കാർ ആശുപത്രികളിലെ അനാസ്ഥകൾ ചൂണ്ടികാട്ടി എംഎൽഎ ​ഗണേഷ് കുമാർ രം​ഗത്ത് വന്നിരുന്നു. സർക്കാ‌‌‌ർ ആശുപത്രി അധികൃതരുടെ കൊള്ളരുതായ്മകൾ പറഞ്ഞാണ് അന്ന് അദ്ദേഹം രം​ഗത്ത് വന്നത്. ആരോഗ്യ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കവേ, തന്റെ മണ്ഡലത്തിലെ ഒരു വിധവയ്‌ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ നേരിട്ട ദുരനുഭവം വിവരിച്ചായിരുന്നു എംഎൽഎ കെബി ഗണേഷ്‌കുമാറിന്റെ വിമർശനം.

സാധാരണക്കാർക്ക് ആശ്രയമാവേണ്ട സർക്കാർ സംവിധാമാണ് ആശുപത്രികൾ. ഒരു മനുഷ്യന്റെ ജീവൻ പോലും ആശുപത്രിയിൽ ഉദ്യേ​ഗസ്ഥർക്ക് വിട്ട് നൽകിയാണ് ഓരോ രോ​ഗിയും അവരുടെ കൂട്ടിരിപ്പുകാരും ആശുപത്രികളെ ആശ്രയിക്കുന്നത്. സർക്കാർ ഉദ്യോ​ഗസ്ഥാരായ ​ഡോക്ടർമാരും നേഴ്സുമാരും എല്ലാം അനാസ്ഥകൾ കാണിക്കുന്നത് മാത്രമല്ല.

അവരെ മാനഭം​ഗപ്പെടുത്താൻ വരെ ശ്രമിക്കുന്നവരായ് മാറുന്നു എന്നതിന്റെ തെളിവാണ് കോഴിക്കോട് നടന്നിരിക്കുന്ന ഈ സംഭവം. അതുകൊണ്ടാണ് കൈയ്യിൽ പണം ഇല്ല എങ്കിൽ പോലും സ്വകാര്യ ആശുപത്രിയിലേക്ക് സാധാരണക്കാർ ഉൾപ്പെടെ പോവാൻ ​കാരണം.

Karma News Network

Recent Posts

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക്

അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…

12 mins ago

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

42 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

1 hour ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

2 hours ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

3 hours ago