topnews

വിശ്വനാഥൻ യാത്രയായത് 8 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ ഒന്ന് താലോലിക്കാനാകാതെ ; ആത്മഹത്യയല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കുടുംബം

കല്പറ്റ: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കുടുംബം. ”വിവാഹംകഴിഞ്ഞ് എട്ടുവര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ്, പ്രസവിച്ചിട്ട് മൂന്നുദിവസമായിട്ടേയുള്ളൂ, അവന്‍ കുഞ്ഞിനെ ശരിക്കൊന്ന് കണ്ടിട്ടുപോലുമില്ല. വളരെ സന്തോഷവാനായിരുന്നു അവന്‍. അങ്ങനെയൊരാള്‍ ആത്മഹത്യചെയ്യില്ലെന്ന് ഉറപ്പാണ്. മരണത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികളില്‍പ്പോലും ദുരൂഹതയുണ്ടെന്ന് സഹോദരൻ ഗോപി പറഞ്ഞു.

വിശ്വനാഥൻ ആൾക്കൂട്ടമർദനത്തിന് ഇരയായതായി കുംടുംബം പറയുന്നു. ഇതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു അദ്ദേഹം. എന്നാല്‍, മരണത്തില്‍ ദുരൂഹതയില്ലെന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് പറയുന്നത്. ആരും വിശ്വനാഥനെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. ‘മോഷ്ടിക്കാന്‍വേണ്ടി നടക്കുന്ന ആളാണോ’യെന്ന് രോഗികള്‍ക്കൊപ്പം വന്നവരില്‍ ചിലര്‍ സംശയമുന്നയിച്ചിരുന്നെങ്കിലും ആരും മര്‍ദിച്ചിട്ടില്ല.

സി.സി.ടി.വി. ദൃശ്യങ്ങളില്‍ ആള്‍ക്കൂട്ടം ആക്രമിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ബന്ധുക്കളും അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മിഷണറും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

8 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

9 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

41 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

46 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago