കോഴിക്കോട്. വടകരയിൽ സ്വകാര്യ ബസ് ഇടിച്ചിട്ട സ്കൂട്ടറുമായി 20 മീറ്ററോളം നീങ്ങി. സ്കൂട്ടർ യാത്രികരായ സഹോദരങ്ങൾക്ക് പരിക്ക്. കണ്ണൂക്കര സ്വദേശി സുനീർ, സഹോദരി സുനീറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ഗീത എന്ന പേരിലുള്ള സ്വകാര്യ ബസാണ് സ്കൂട്ടറിലിടിച്ചത്.
ഇന്ന് ഉച്ചക്ക് 2 മണിയോടെ കോഴിക്കോട്-വടകര ദേശീയപാതയ്ക്കടുത്തുള്ള പാർക്കോ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും റോഡിലേക്ക് തെറിച്ച് വീണു. എന്നാൽ ഇടിച്ചശേഷം സ്കൂട്ടര്‍ ബസിനുള്ളില്‍ കുരുങ്ങി. തുടര്‍ന്ന് സ്കൂട്ടറിനെ വലിച്ച് 20 മീറ്ററോളമാണ് ബസ് മുന്നോട്ട് പോയത്. ഇതിനുശേഷമാണ് ബസ് നിര്‍ത്തിയത്.
അതേസമയം അപകടം നടന്നയുടനെ ഇരുവരും തെറിച്ചുപോയതിനാൽ വന്‍ ദുരന്തമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൂടാതെ റോഡിലേക്ക് തെറിച്ചു വീണപ്പോള്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതും അപകടമൊഴിവാക്കി. അപകടത്തിൽ പരിക്കേറ്റ സഹോദരങ്ങളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…