topnews

പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല; വിശ്വനാഥൻ മരിച്ച് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായില്ല

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽകോളേജ് വളപ്പിൽ ആദിവാസി യുവാവ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഒരു മാസം പിന്നിട്ടിട്ടും മരണത്തിന് കരണമായവരെ കണ്ടെത്താൻ പൊലീസിന് ആയില്ല. മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ട വിചാരണ നേരിട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പോലീസും കൊലപാതകമാണെന്ന് ബന്ധുക്കളും പറയുന്നു. മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഭാര്യയുടെ പ്രസവത്തിനായെത്തിയതായിരുന്നു വിശ്വനാഥൻ എത്തിയത്. സ്വന്തം കുഞ്ഞിന്റെ വരവിൽ അതീവ സന്തുഷ്ടനായിരുന്ന യുവാവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നു.

ഫെബ്രുവരി 11-ന് രാവിലെയാണ് വയനാട് കല്പറ്റ അഡ്‌ലെയ്ഡ് പാറവയൽ കോളനിയിലെ വിശ്വനാഥ(46)നെ മെഡിക്കൽകോളേജ് പരിസരത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ചതാണെന്ന പോലീസ് വാദം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, ആത്മഹത്യയിലേക്ക് നയിച്ച ആൾക്കൂട്ട വിചാരണയിൽ പങ്കെടുത്തതാരെന്നോ ആരൊക്കെയാണ് ആത്മഹത്യക്ക് ഉത്തരവാദികളെന്നോ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

ഒരുമാസത്തിനുള്ളിൽ അന്തിമറിപ്പോർട്ട് നൽകുമെന്നാണ് അന്വേഷണച്ചുമതലയുള്ള മെഡിക്കൽകോളേജ് പോലീസ് അസി. കമ്മിഷണർ കെ. സുദർശൻ പറഞ്ഞത്. എന്നാൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ദേശീയ-സംസ്ഥാന പട്ടികവർഗ കമ്മിഷനുകളും മനുഷ്യാവകാശ കമ്മിഷനുമടക്കം കേസിൽ ഇടപെട്ടു.

വിശ്വനാഥന്റെ ബാഗ് തുറന്ന് പരിശോധിച്ച ആളുകളെയെല്ലാം ചോദ്യംചെയ്തെങ്കിലും ആരെയും പ്രതിയാക്കാൻ മാത്രമുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മനുഷ്യാവകാശ കമ്മിഷന് എ.സി.പി. സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കേസിൽ നൂറിലധികം പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

10 seconds ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

15 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

37 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

50 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

1 hour ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago