topnews

കെപി യോഹന്നാൻ അമേരിക്കയിൽ സുഖവാസത്തിൽ, നാട്ടിലെത്തിക്കാൻ നടപടികളാരംഭിച്ച് കേന്ദ്രസർക്കാർ

കെ പി യോഹന്നാൻ അമേരിക്കയിൽ സുഖവാസത്തിലാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ബിഷപ്പിനെ നാട്ടിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ മേധാവി ബിഷപ്പ് യോഹന്നാനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് അമിത് ഷായും. കോടികളുടെ തിരിമറി നടത്തിയെന്ന കേസിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മേധാവി ബിഷപ്പ് കെ പി യോഹന്നാനെതിരെയാണ് ശക്തമായ അന്വേഷണം. 30 ഓളം ട്രസ്റ്റുകളിൽ ഭൂരിഭാഗവും കടലാസ് സ്ഥാപനങ്ങളാണെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ഉള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെന്റിന്റെ അന്വേഷണവും അനിവാര്യമായിരിക്കുകയാണ്.

ബിഷപ്പ് കെപി യോഹന്നാനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ ഇഡിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ അന്വേഷണ ഏജൻസിയോട് സഹകരിക്കുന്ന സമീപനമാണ് കെ.പി.യോഹന്നാൻ സ്വീകരിച്ചിരിക്കുന്നത്. ഡിസംബറിൽ താൻ ഇന്ത്യയിൽ മടങ്ങിയെത്താമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നുമാണ് അദ്ദേഹത്തിന്റെ സന്ദേശം.

മറ്റൊരു വൈദീകൻ ഡാനിയേൽ വർഗീസ് യു.കെയിലേക്ക് കടന്നിരുന്നു. ഡാനിയേലിനു ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. കള്ളപണം എത്തിച്ച് ഇന്ത്യൻ സംബദ് വ്യവസ്ഥ അട്ടിമറിച്ചിട്ട് ആരും വിദേശത്തേക്ക് രക്ഷപെടാമെന്നും ഒളിച്ചിരിക്കാമെന്നും കരുതണ്ട്. വരുന്ന വാർത്തകൾ വ്യാജമെന്ന് സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ബിലിവേഴ്സ് ചർച്ചിന്റെ പി.ആർ.എ സിജോ പന്തപള്ളി വീഡിയോ ഇറക്കിയിരുന്നു.

ഇതിനിടെ സഭയുടെ നേതൃത്വത്തിനെതിരെ വിശ്വാസികൾ രംഗത്ത് വന്നു. ബിലിവേഴ്സ് ചർച്ചിലെ വൈദീകർ ചിലവിനു പണം ചോദിച്ചപ്പോൾ പശുവിനെയും ആടിനെയും വളർത്തി ജീവിക്കുവാൻ പറഞ്ഞവരാണ്‌ ഇപ്പോൾ ഉള്ള നേതൃത്വം എന്ന് ബിലിവേഴ്സ് ചർച്ച് സേവ് ഫോറം പറഞ്ഞു.അതേ ആളുകളുടെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡയറക്ടറേറ്റിലെ ബോർഡ് റൂമിൽ നിന്നാണ്‌ കോടികളുടെ നോട്ടുകൾ പിടിച്ചത്. സഭയുടെ പണം മോഷ്ടിച്ച് സഭയുടെ സ്ഥാപനത്തിനുള്ളിൽ തന്നെ ഒളിപ്പിച്ചത് ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത സംഭവമാണ് എന്ന് ബിലിവേഴ്സ് ചർച്ച് സേവ് ഫോറം പറഞ്ഞു. ഈ കള്ള പണത്തിനു സഭ സമാധാനം പറയണം എന്നും അല്ലാത്തപക്ഷം പത്രസമ്മേളനങ്ങളും വെളിപ്പെടുത്തലുകളും രാജ്യതലസ്ഥാനത്തെക്ക് മാറ്റേണ്ടിവരും എന്നും വിശ്വാസികളുടെ കൂട്ടായ്മ പറഞ്ഞു.

സത്യം തെളിയിക്കാൻ ഏതറ്റംവരെ ജീവനുള്ള കാലത്തോളം പോകുവാൻ തയ്യാറായി തന്നെയാണ് ഈ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ചുക്കാൻ പിടിക്കുന്നത് എന്നും വിശ്വാസ സമൂഹ കൂട്ടായ്മ വ്യക്തമാക്കി.കെ.പി യോഹന്നാൻ ഇന്ത്യയിൽ വന്നാൽ അറസ്റ്റിലാകുമോ എന്നും നിയമ നടപടി നേരിടേണ്ടി വരുമോ എന്നും യോഹന്നാൻ തന്നെ ഭയക്കുന്നു. അതിനാൽ 70 വയസു പിന്നിട്ട് ഇദ്ദേഹം അമേരിക്കയിൽ തന്നെ ഒളിവിൽ എന്ന വിധം കഴിയാനാണ്‌ തീരുമാനം എങ്കിൽ കേസന്വേഷണം മറ്റൊരു കീറാമുട്ടിയാകും. അപ്പോൾ ആസ്തികൾ കണ്ടുകെട്ടുന്നതിലേക്കും കേന്ദ്ര സർക്കാർ നടപടി വന്നേക്കാം

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

11 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

12 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

37 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

44 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago