entertainment

പെയിന്റ് ചെയ്തിട്ടാണേലും നിന്നെയും കുഞ്ഞുങ്ങളെയും നോക്കുമെന്ന് ഭരതന്‍ പറഞ്ഞിരുന്നു- ലളിത

മലയാളി സിനിമയിലെ അറിയപ്പെടുന്ന താരമാണ് കെപിഎസ്‌സി ലളിത.10 വയസ്സുള്ളപ്പോള്‍ മുതല്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ അമ്മ വേഷങ്ങളില്‍ സജീവമാണ്. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. ശ്രീവിദ്യയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷമാണ് ഭരതന്‍ ലളിതയുമായി അടുക്കുന്നത്. അതിനകം ഭരതന്റെ ചില സിനിമകളില്‍ ലളിത അഭിനയിച്ചു കഴിഞ്ഞിരുന്നു. രതിനിര്‍വേദം എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഭരതന്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥനക്ക് കെപിഎസി ലളിത അനുകൂലമായി പ്രതികരിച്ചതോടെ ആ ബന്ധം വിവാഹത്തിന് വഴി മാറി.

ആരവം എന്ന പരാജയ സിനിമയ്ക്ക് ശേഷം ഭരതന്‍ എടുത്ത തീരുമാനം ഇന്നും തന്റെ മനസ്സില്‍ വലിയൊരു ഓര്‍മ്മയായി തങ്ങി നില്‍പ്പുണ്ടെന്ന് തുറന്നു പറയുകയാണ് ലളിത. 1978 ലാണ് ചിത്രം പുറത്തിറങ്ങിയത്.  ആരവം വലിയ ഒരു പരാജയമായിരുന്നു. ആ സമയം ചേട്ടന്‍ പറയുമായിരുന്നു ഞാന്‍ പെയിന്റ് ചെയ്തിട്ടാണേലും നിന്നെയും പിള്ളേരെയും നോക്കുമെന്ന്.ഞാന്‍ സിനിമ ചെയ്തില്ലെന്ന് പറഞ്ഞു ഒരിക്കലും വിഷമിക്കരുതെന്ന് പറയും. നിര്‍മ്മാതാവ് വിവി ബാബു അടുത്ത പടം ചെയ്യിപ്പിക്കാന്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാനൊരു പൊട്ടിയ സിനിമയുടെ ഡയറക്ടറാണെന്ന്. ഒരു സംവിധായകനും അങ്ങനെ പറഞ്ഞു കാണുമെന്നു തോന്നുന്നില്ല. അതായത് ‘ആരവം’ എന്ന സിനിമയുടെ ആദ്യ ഷോ ഞങ്ങള് പോലും മുഴുവന്‍ കണ്ടില്ല. അത് കണ്ടപ്പോള്‍ മനസ്സിലായി ഈ സിനിമ വിജയിക്കില്ലെന്ന്. ലളിത വ്യക്തമാക്കി

ഭരതേട്ടനും ശ്രീവിദ്യയുമായി മുടിഞ്ഞ പ്രണയമായിരുന്നെന്ന് എനിക്കറിയാമായിരുന്നു. ചെന്നൈയില്‍ എന്റെ വീടിന്റെയടുത്ത് താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രീവിദ്യയ്ക്ക് ഫോണ്‍ ചെയ്യാനായി ഭരതേട്ടന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. അവരുടെ പ്രണയത്തേക്കുറിച്ച് എനിക്കറിയും പോലെ മറ്റാര്‍ക്കുമറിയില്ല. ഭരതന്‍ – വിദ്യ ബന്ധം കലങ്ങിയത് അപ്രതീക്ഷിതമായായിരുന്നെന്നും ലളിത കൂട്ടിച്ചേര്‍ത്തു

 

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago