topnews

സംഘടനാ പ്രശ്‌നങ്ങൾ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്‌തു; പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും: ഉമ്മൻ ചാണ്ടി

കേരളത്തില്‍ നടക്കുന്ന കെപിസിസി പുനഃസംഘടന നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംഘടനാ പ്രശ്‌നങ്ങൾ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്‌തെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നിര്‍ത്തി വയ്ക്കണമെന്നാണ് ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ സന്ദർശനമെന്നാണ് വിലയിരുത്തൽ. നിലവില്‍ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ മുന്‍നിര്‍ത്തി കേരളത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇടപെടലാണ് കെ സി വേണുഗോപാല്‍ ഉണ്ടാക്കുന്നതെന്നും വ്യക്തിതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉചിതമല്ലാത്ത ആളുകളെ സ്ഥാനങ്ങളിലേക്ക് തിരുകികയറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നതും അടക്കമാകാം സോണിയാ ഗാന്ധിക്കുമുന്നിലെത്തിയ പരാതികള്‍. അതേസമയം നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പുതിയ ചില ഫോർമുലകൾ പരിഗണിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

Karma News Editorial

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago