kerala

ടൈറ്റിലില്‍ ഡബ്ല്യൂസിസിക്ക് നന്ദി പ്രകാശിപ്പിച്ചതിന് രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാള്‍ ധൈര്യം വേണം: ഇന്ദു വി എസിനെ അഭിനന്ദിച്ച്‌ കെ ആര്‍ മീര

വിജയ് സേതുപതിയെയും നിത്യ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇന്ദു വി എസ് ഒരുക്കുന്ന ചിത്രമാണ് 19 (1) (എ). ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫിന്റെ പ്രൊഡക്ഷന്‍ കമ്ബനിയായ ആന്റോ ജോസഫ് ഫിലിം കമ്ബനി ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഇപ്പോളിതാ, ഇന്ദു വി എസിനെ അഭിനന്ദിച്ച്‌ എഴുത്തുകാരി കെ ആര്‍ മീര രം​ഗത്തെത്തിയിരിക്കുകയാണ്.

സ്ക്രീനില്‍ രചന, സംവിധാനം ഇന്ദു വി എസ് എന്ന് വായിച്ചപ്പോള്‍ മനസ്സു നിറഞ്ഞെന്നും മലയാള സിനിമയില്‍ സംവിധാനം എന്നെഴുതിയതിനു താഴെ തെളിയുന്ന ഓരോ സ്ത്രീനാമവും കഠിനാധ്വാനത്തിന്റെയും സഹനശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണെന്നും കെ ആര്‍ മീര പറയുന്നു. ടൈറ്റിലില്‍ ഡബ്ല്യൂസിസിക്ക് നന്ദി പ്രകാശിപ്പിച്ചതിന് രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാള്‍ ധൈര്യം വേണമെന്നും മീര കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രീമിയര്‍ കണ്ടതിന് ശേഷമാണ് മീര ഇക്കാര്യങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കെ ആര്‍ മീരയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

സ്ക്രീനില്‍ രചന, സംവിധാനം ഇന്ദു വി.എസ്. എന്നു വായിച്ചപ്പോള്‍ മനസ്സു നിറഞ്ഞു.
മലയാള സിനിമയില്‍ സംവിധാനം എന്നെഴുതിയതിനു താഴെ തെളിയുന്ന ഓരോ സ്ത്രീനാമവും പ്രതിഭയുടെ മാത്രമല്ല, കഠിനാധ്വാനത്തിന്റെയും അപാരമായ സഹനശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്. ഈവിധം സ്ത്രീകള്‍ മലയാള സിനിമയ്ക്കു പുതിയ പരിപ്രേക്ഷ്യം സൃഷ്ടിക്കുന്നതിനു സാക്ഷ്യം വഹിക്കാന്‍ ഈ ആയുസ്സില്‍ അവസരമുണ്ടാകുമെന്നു പ്രതീക്ഷിച്ചതല്ല. അവരുടെ ത്യാഗത്തിനും സഹനത്തിനും വാശിക്കും എത്ര നന്ദി പറഞ്ഞാലും അധികമല്ല.

19 (1) (a) കൃതഹസ്തയായ ഒരു സംവിധായികയുടെ ആദ്യ ചുവടുവയ്പാണ്. പതിഞ്ഞ താളത്തില്‍ തുടങ്ങി, ഓര്‍ക്കാപ്പുറത്തു നെറ്റിയില്‍ തുളച്ചു കയറുന്ന ഒരു വെടിച്ചില്ലിന്റെ അനുഭവത്തില്‍ കഥ അവസാനിപ്പിക്കുന്നതില്‍ ഇന്ദുവിന്റെ കയ്യടക്കം അഭിനന്ദനം അര്‍ഹിക്കുന്നു.
സിനിമയുടെ ടൈറ്റിലില്‍ ഡബ്ല്യൂസിസിക്കു നന്ദി പ്രകാശിപ്പിച്ചതായി എന്റെ ശ്രദ്ധയില്‍പ്പെടുന്നത് ആദ്യമായാണ്. മലയാളത്തില്‍ രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാള്‍ ധൈര്യം വേണം, ഇങ്ങനെയൊരു സാഹസത്തിന്. പ്രീമിയര്‍ കാണാന്‍ പ്രിയ എ.എസും കൂട്ടിനുണ്ടായിരുന്നു. ചിത്രത്തില്‍ പ്രിയയും ഇന്ദു വി.എസും ഞാനും.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

24 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

52 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

57 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

59 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

2 hours ago