കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയിൽ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് കൊല്ലപ്പട്ടവരുടെ കുടുംബം. മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ കേസ് അന്വേഷണത്തിന് സിബിഐ വരുന്നു എന്ന വാർത്ത പൊട്ടിക്കരഞ്ഞു കൊണ്ടാണ് കുടുംബം കേട്ടത്.
കൃപേഷിനും ശരത് ലാലിനും ലഭിക്കേണ്ട നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തിൽ ഒപ്പം നിൽക്കുന്ന കോൺഗ്രസ് പാർട്ടിക്ക് നന്ദിയുണ്ടെന്നും കുടുംബം പ്രതികരിച്ചു. കാസർകോട്ട് കൃപേഷിൻറേയും ശരത് ലാലിന്റേയും ശവകുടീരത്തിന് മുന്നിൽ നടത്തി വന്നിരുന്ന ഉപവാസ സമരവും കുടുംബം അവസാനിപ്പിച്ചു.
കോടിക്കണക്കിന് രൂപ ചെലവിട്ടാണ് സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ കേസിന് പോയത്. സിബിഐ വരുന്നതോടെ കേസിൽ നീതി കിട്ടുമെന്നാണ്പ്രതീക്ഷയെന്നും കുടുംബം പ്രതികരിച്ചു. ഒന്നും ഒളിച്ച് പിടിക്കാനില്ലെങ്കിൽ പിന്നെ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്തിനെന്നും കുടുംബം ചോദിച്ചു.
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…