topnews

ലോകം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞർ കൃഷ്ണനും ഹനുമാനും- വിദേശകാര്യമന്ത്രി

ന്യൂഡൽഹി. ലോകം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞർ കൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഹനുമാൻ നയതന്ത്രത്തിനും അപ്പുറം പോയ വ്യക്തിയാണ്. തന്നെ ഏൽപിച്ച ദൗത്യം കടന്നു, സീതയെ കണ്ടു ലങ്കയും കത്തിച്ചു. തന്ത്രപ്രധാനമായ ക്ഷമയിൽ കൃഷ്ണനാണ് ഏറ്റവും വലിയ മാതൃകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശിശുപാലന്റെ നൂറു തെറ്റുകൾ ക്ഷമിക്കുമെന്ന് കൃഷ്ണൻ വാക്ക് നൽകി. നൂറെണ്ണമായാൽ ശിശുപാലനെ വധിക്കും. അത് നല്ല തീരുമാനങ്ങൾ എടുക്കുന്നവർക്കുണ്ടായിരിക്കേണ്ട ധാർമ്മിക ഗുണമാണെന്ന് മന്ത്രി കൂട്ടിച്ചേ‌ർത്തു. അതേസമയം, ജയശങ്കർ പാകിസ്ഥാനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ഭീകരത ഇല്ലാതാക്കുന്നതിൽ പാകിസ്ഥാൻ കാര്യക്ഷമമല്ലെന്നും അതിനുള്ള തിരിച്ചടി ആഗോളതലത്തിൽ നിന്നും ഇതിനോടകം ലഭിച്ചുകഴിഞ്ഞെന്നും ജയശങ്കർ വ്യക്തമാക്കി. പ്രതിസന്ധികളുണ്ടാകുന്ന സമയത്ത് മറ്റ് രാജ്യങ്ങൾ സഹായിക്കണമെങ്കിൽ ആദ്യം സ്വയം തിരഞ്ഞെടുക്കുന്ന വഴികൾ നന്നാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

9 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

16 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

30 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

45 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago