entertainment

നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകള്‍ തന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, കൃഷ്ണകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയ താരമായി അദ്ദേഹം മാറി. കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. മൂത്ത മകള്‍ അഹാന അഭിനയം തന്നെയാണ് തന്റെ വഴിയെന്ന് വ്യക്തമാക്കി കഴിഞ്ഞു. അഹാനയുടെ കൈ നിറയെ ചിത്രങ്ങളാണ്.

അടുത്തിടെ തന്റെ രാഷ്ട്രീയ ആഭിമുഖ്യം വെളിപ്പെടുത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും എന്‍ഡിഎ സര്‍ക്കാരിനോട് ആണ് തനിക്ക് ചായ്വെന്നും നടന്‍ പറഞ്ഞിരുന്നു. മാത്രമല്ല കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി കൃഷ്ണകുമാര്‍ മുന്നിലുണ്ടായിരുന്നു. ഇപ്പോള്‍ നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകള്‍ തന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാന്‍ പിന്തുണയ്ക്കുന്നു. ഇതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് ഇത്രെയും അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ല. അറുപത് കൊല്ലത്തോളം കോണ്‍ഗ്രസ് ആണ് ഇന്ത്യ ഭരിച്ചത്. തുടര്‍ന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയില്‍ മുഴുവന്‍ മാറ്റങ്ങള്‍ ആയിരുന്നു സംഭവിച്ചത്. കമ്മ്യൂണിസ്‌റ് പാര്‍ട്ടിയിലെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെയും നേതാക്കളുമായി എനിയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്‌ബോള്‍ അതില്‍ സുഖം കിട്ടുന്നവര്‍ക്കു കിട്ടിക്കോട്ടെ. കാരണം നെഗറ്റിവ് ആയി കാര്യങ്ങളെ കാണുന്നവര്‍ക്കു നെഗറ്റിവ് ആയ അനുഭവങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

15 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

30 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago