entertainment

ഗണേശ് കുമാറിനായി പ്രചരണത്തിന് പോയപ്പോള്‍ ഞങ്ങള്‍ക്കുനേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യം വരെ ഉണ്ടായി, കൃഷ്ണകുമാര്‍ പറയുന്നു

രാജ്യത്തിന്റെ വികസനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് കഴിഞ്ഞ ദിവസം നടന്‍ കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു.ഇതിന് പിന്നാലെ നടന്‍ പല വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു.ഇപ്പോള്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണ കുമാര്‍.ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.സിനിമക്കാര്‍ രാഷ്ട്രീയം പറയുമ്പോള്‍ എന്താണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു.കൃഷ്ണ കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ..എന്തുകൊണ്ട് ഈ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പറയുമ്പോള്‍ മാത്രം പ്രശ്‌നം ഉണ്ടാക്കുന്നു?നമ്മുടെ നാട്ടില്‍ത്തന്നെ മുകേഷ്,അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം നിന്ന് ജയിച്ച് എംഎല്‍എ ആയ വ്യക്തിയാണ്.അതുപോലെ ഇന്നസന്റ്,അദ്ദേഹം സ്വതന്ത്രനായിട്ടാണെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് മത്സരിച്ചത് അവിടെയും ഒരു പ്രോബ്‌ളവുമില്ല,എനിക്കും ഇതിലൊന്നും പ്രശ്‌നമില്ല.അവരോടെല്ലാം എനിക്ക് നല്ല അടുപ്പവും സ്‌നേഹവുമുണ്ട്.നടന്‍ ഗണേഷ്‌കുമാറിന് വേണ്ടി പ്രചാരണത്തിനു ഇറങ്ങിയതിനെക്കുറിച്ചും താരം പറയുന്നു.’അച്ഛന്റെ പിന്നാലെ രാഷ്ട്രീയനേതാവായ ആളാണ് ഗണേഷ് കുമാര്‍.ഞാന്‍ അദ്ദേഹത്തിനുവേണ്ടി പ്രചാരണത്തിനു പോയിട്ടുണ്ട്.അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് കാലടി ഓമന ചേച്ചി,മുകുന്ദന്‍,കൃഷ്ണപ്രസാദ് മുതലായവരാണ്.അന്ന് അവിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതില്‍ ഞങ്ങള്‍ക്കുനേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.എന്റെ സുഹൃത്തുക്കള്‍ക്കു വേണ്ടി എന്ത് സഹായവും ചെയ്യുന്ന ഒരാളാണ് ഞാന്‍.ഏതു പാര്‍ട്ടിയോട് അനുഭാവം കാണിക്കണം എന്നുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമല്ലേ.എതിര്‍ക്കുന്നവര്‍ ഉണ്ടാകും.എനിക്ക് എന്റെ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നാണ് എന്റെ അഭിപ്രായം.

Karma News Network

Recent Posts

കുവൈറ്റ് തീപിടിത്തം, സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു…

16 mins ago

വയനാടോ റായ്ബറേലിയോ? ഏത് മണ്ഡലം നിലനിർത്തുമെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും…

43 mins ago

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

1 hour ago

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

2 hours ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

10 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

10 hours ago