kerala

കാത്തിരിപ്പിനൊരു സുഖമുണ്ട്, തള്ളി മറിക്കാന്‍ ഉദ്ദേശിക്കുന്നില്ല; തെരഞ്ഞെടുപ്പ് ഫലം എന്തായാലും ആശങ്കയില്ലെന്ന് കൃഷ്ണകുമാര്‍

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് ഫലം എന്തായാലും ആശങ്കയില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വേറിട്ട അനുഭവമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്ഥാനാര്‍ത്ഥികള്‍ക്ക് ഫലമറിയുന്നതു വരെ ടെന്‍ഷനായിരിക്കുമോ എങ്ങനെയാണ് അവര്‍ കാത്തിരിക്കുന്നതെന്നൊക്കെയായിരുന്നു പണ്ട് ഞാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ പോലും ഞാന്‍ നിന്നിട്ടില്ല. മറ്റുള്ളവരെ ജയിപ്പിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ 90 ശതമാനവും നല്ല അനുഭവങ്ങളായിരുന്നു. എന്നാല്‍ തീരദേശത്തെ സ്ഥലങ്ങളിലും നഗരത്തിനകത്തെ കോളനി പോലുള്ള സ്ഥലങ്ങളിലെയും കാഴ്ച വിഷമിപ്പിച്ചു. സര്‍ക്കാര്‍ തലത്തില്‍ എങ്ങനെ ഇവരെയൊക്കെ സഹായിക്കാന്‍ പറ്റുമെന്നതിനെക്കുറിച്ച്‌ പഠനം നടത്തി വരികയായിരുന്നു ഈ ദിവസങ്ങളിലെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം എന്തായാലും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് മുന്നില്‍ സ്മൃതി ഇറാനി എന്ന സഹോദരിയുണ്ട്. അവര്‍ ഫലം നോക്കിയില്ല. അവര്‍ അവിടെ വര്‍ക്ക് ചെയ്തു. അതിനുള്ള ഫലം അഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിട്ടി. ചില ചിന്തകള്‍ മനസ്സിലുണ്ട് തള്ളി മറയ്ക്കാന്‍ താല്‍പര്യമില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

7 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

8 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

9 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

9 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

9 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

10 hours ago