entertainment

സ്വന്തം മകന്റെ ചലനമറ്റ ശരീരത്തില്‍ തളര്‍ന്നു കിടന്നു കെട്ടിപിടിച്ചു കരയുന്ന അമ്മമാര്‍, മറക്കാനാവില്ല, കൃഷ്ണകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി തിളങ്ങുകയാണ് അദ്ദേഹം. പോയി നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് കൃഷ്ണകുമാര്‍. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ബൈക്കില്‍ നിന്നും വീണ് പരുക്ക് പറ്റിയ വിവേക് എന്ന വിദ്യാര്‍ത്ഥിയെ കണ്ടപ്പോള്‍ ഓര്‍മിച്ച പ്രസക്തമുള്ള കാര്യങ്ങളാണ് താരം കുറിച്ചിരിക്കുന്നത്.

കൃഷ്ണകുമാറിന്റെ കുറിപ്പ് ഇങ്ങനെ, നമസ്‌കാരം.. എല്ലാവര്‍ക്കും സുഖം എന്ന് വിശ്വസിക്കുന്നു… എനിക്ക് പുതിയ തലമുറയെ വലിയ ഇഷ്ടമാണ്. കാരണം ഞാനും ഒരു കാലത്തു ആ തലമുറയുടെ ഭാഗമായിരുന്നു. ഇപ്പോഴും അവരിലോട്ട് നോക്കുമ്പോഴും അവരുമായി ഇടപഴകുമ്പോഴും എന്നില്‍ ചെറുപ്പം കൂടാറുണ്ട്, സന്തോഷവും, പ്രസരിപ്പും . എന്റെ മക്കളും ആ പുതു തലമുറയുടെ ഭാഗമാണല്ലോ. ഇന്നു സാങ്കേതിക വിദ്യയുടെ ശക്തി അവര്‍ക്കു ഒരു വലിയ മുതല്‍ക്കൂട്ടാണ്. അവര്‍ വളരെ വേഗത്തിലാണ്.

പണ്ട് ഞാനും നിങ്ങളും വേഗത്തിലായിരുന്നു. അതി ശക്തരെന്നു വിചാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതൊക്കെ പറയാന്‍ കാരണം പണ്ട് മക്കള്‍ ചെറുതായിരുന്നപ്പോള്‍, സ്‌കൂളില്‍ നിന്നും മക്കള്‍ക്ക് സുഖമില്ല എന്ന് പറഞ്ഞു ഒരു ഫോണ്‍ വന്നാല്‍ അപ്പോള്‍ നമ്മുടെ നെഞ്ചിടിപ്പ് മാറും. പിന്നെ ടെന്‍ഷന്‍ ആകും. എവിടെ എന്ത് ചെയ്തുകൊണ്ടിരുന്നാലും ഉടനെ സ്‌കൂളില്‍ എത്താന്‍ നോക്കും. മക്കളെ കാണുന്നത് വരെ സമാധാനം കാണില്ല. ചിലപ്പോള്‍ ഒന്നും സംഭവിച്ചു കാണുകയില്ല.. പക്ഷെ അവിടെ എത്തുന്നത് വരെ മനസ്സിലൂടെ ചില അനാവശ്യ ചിന്തകള്‍ കടന്നു പോകും.. ആ ചിന്തകള്‍ നമ്മളെ വല്ലാതെ ഭയപ്പെടുത്തും. ശക്തരെന്നു കരുതിയിരുന്ന ആ ചെറുപ്പകാലത്തു ഒരു നിമിഷം കൊണ്ട് നമ്മുടെ കുട്ടികളെ ഓര്‍ത്തു നമ്മള്‍ ആശക്തരാവും .

എല്ലാവരും ഇങ്ങനെ ആണെന്ന് പറയുന്നില്ല, ഇത് വായിക്കുന്നതില്‍ ചിലരെങ്കിലും ഇങ്ങനെ ചിന്തിക്കുന്നുണ്ടാവാം. ഇതൊരു സത്യമാണ്. നമുക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ അത് സഹിക്കും, പക്ഷെ കുട്ടികള്‍ക്ക് വന്നാല്‍ ആ വേദന മാതാപിതാകള്‍ക്ക് വളരെ വലുതാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് ഒരു അന്നദാന ചടങ്ങില്‍ പങ്കെടുത്തു കാറില്‍ കയറുമ്പോള്‍ അതുവഴി നടന്നു പോയ ഒരു ചെറുപ്പകാരനെ പെട്ടെന്ന് ശ്രദ്ധിക്കാന്‍ ഇടയായി. ദേഹമാശകലം പരുക്കുണ്ട്. മുഖത്ത് ആഴത്തില്‍ മുറിവുണ്ട്. അടുത്ത് വിളിച്ചു സംസാരിച്ചു. ആലപ്പുഴ എസ് ഡി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന വിവേക്. വളരെ നല്ല ഒരു ചെറുപ്പകാരന്‍. ഒപ്പം സുഹൃത്തും ഉണ്ടായിരുന്നു.

കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍, പതുക്കെ ആണ് ഓടിച്ചിരുന്നതെങ്കിലും ബൈക്ക് തെന്നി വീണു പരിക്ക് പറ്റിയതാണ്. ഹെല്‍മെറ്റ് ഇല്ലായിരുന്നു. വിവേകിന്റെ അല്ലെങ്കില്‍ മാതാപിതാക്കളുടെ നല്ലസമയം, ഗുരുതരമല്ലാത്ത പരിക്കുകളെ ഉള്ളു. എങ്കിലും കാറിലിരുന്നു ഞാന്‍ ഓര്‍ത്തു വിവേകിന്റെ മാതാ പിതാക്കള്‍ ഈ അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്ത് മാത്രം വിഷമിച്ചു കാണാം. വിവേകിനു ഹെല്‍മെറ്റ് വെക്കാത്തത്തില്‍ അതിയായ കുറ്റബോധം ഉണ്ട്. മാതാപിതാക്കള്‍ പലപ്പോഴും ഇഷ്ടമുണ്ടായിട്ടല്ല, എങ്കിലും മക്കളുടെ മനസ്സ് വിഷമിക്കാതിരിക്കാനായി, കഷ്ടപ്പെട്ട് പലതും വാങ്ങിത്തരും. ചെറുപ്പകാരുടെ ഇഷ്ടം ബൈക്കാണല്ലോ. കോളേജില്‍ പോകാനും വരാനും മക്കള്‍ ബുദ്ധിമുട്ടാതിരിക്കാന്‍ വാങ്ങി കൊടുക്കും. വാങ്ങിത്തന്നവര്‍ക്ക് തന്നെ വിനയക്കാതിരിക്കാന്‍ പൊന്നു മക്കളെ, നിങ്ങള്‍ ആ ബൈക്കില്‍ കയറുമ്പോള്‍ മാതാപിതാക്കളെ ഓര്‍ക്കുക.

ഇപ്പറയുന്ന ഞാനും പണ്ട് ഓര്‍ക്കാറില്ലായിരുന്നു. ഭാഗ്യം കൊണ്ട് വലിയ പരിക്കുകള്‍ ഇല്ലാതെ ഇവിടം വരെ എത്തി. എല്ലാവര്‍ക്കും ആ ഭാഗ്യം ഉണ്ടാവണമെന്നില്ല. എന്റെ മക്കളുടെ കൂട്ടുകാര് പലരും അപകടത്തില്‍ പെട്ടിട്ടുണ്ട്. മക്കളോടൊപ്പം അവരുടെ വീടുകളില്‍ പോയി കാണാറുണ്ട്. ചിലര്‍ പരിക്കുകളോടെ രക്ഷപെട്ടു .. എന്നാല്‍ ചിലര്‍ക്ക് ആ ഭാഗ്യം ഉണ്ടായില്ല . മരണ വീടുകളില്‍ കണ്ട കാഴ്ചകള്‍ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. സ്വന്തം മകന്റെ ചലമാറ്റ ശരീരത്തില്‍ തളര്‍ന്നു കിടന്നു കെട്ടിപിടിച്ചു കരയുന്ന അമ്മമാരുടെ മുഖങ്ങള്‍. ഈ ആയുസ്സില്‍ അത് മറക്കാനാവില്ല.. ഇനി ഒരിക്കലും ഇങ്ങനെ ഒരു കാഴ്ച കാണാനിടവരരുതേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. ദയവു ചെയ്തു ഇരു ചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍, എത്രപേരായാലും, എല്ലാവരും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കുക, ഒരിക്കല്‍ കൂടി വിവേകിനും, ചികിത്സയില്‍ കഴിയുന്ന വിവേകിന്റെ പിതാവിനും എത്രയും പെട്ടെന്ന് സുഖമായി, സന്തുഷ്ടമായ ജീവിതത്തിലേക്കു കടക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു..

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

25 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

40 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago