entertainment

ആണ്‍മക്കള്‍ ഇല്ലാത്തതില്‍ സങ്കടം തോന്നിയിട്ടുണ്ടോ, മറുപടിയുമായി കൃഷ്ണകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയ നടനായി കൃഷ്ണകുമാര്‍ മാറി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടനും കുടുംബവും. നാല് പെണ്‍മക്കള്‍ക്കും കൃഷ്ണകുമാറിനും ഭാര്യ സിന്ദുവിനും യൂട്യൂബ് ചാനലുണ്ട്. നിരവധി ഫോളോവേഴ്‌സുമുണ്ട് ഇവര്‍ക്ക്.

മൂത്ത മകള്‍ അഹാന കൃഷ്ണ തന്റെ പാത അഭിനയം ആണെന്ന് തെളിയിച്ചു കഴിഞ്ഞു. നായികയായി തിളങ്ങി നില്‍ക്കുകയാണ് അഹാന. ദിയയും അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോള്‍ നാല് പെണ്‍മക്കള്‍ ഉള്ളപ്പോള്‍ ആണ്‍മക്കള്‍ ഇല്ലാത്തതില്‍ സങ്കടം തോന്നിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കൃഷ്ണകുമാര്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ തന്റെ മനസ് തുറന്നത്.

കൃഷ്ണകുമാറിന്റെ വാക്കുകളിങ്ങനെ, ‘പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്.

32 കൊല്ലമായി അഭിനയം തുടങ്ങിയിട്ട്. ‘സ്ത്രീ’ ചെയ്ത കാലത്ത് എന്നെ കാണുന്നതു തന്നെ ചിലര്‍ക്ക് വെറുപ്പായിരുന്നു. ഇത്തവണ ഇലക്ഷന്‍ പ്രചരണത്തിനു പോയപ്പോള്‍ പല പ്രായത്തിലുമുള്ള സ്ത്രീകള്‍ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങള്‍ പറയുന്നു. നാലു പെണ്‍മക്കളുടെ അച്ഛന്‍ എന്ന വിശ്വാസവും സ്‌നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു. അതാണ് വലിയ സന്തോഷമെന്നും കൃഷ്ണകുമാര്‍ ‘വനിത’യോടു പറഞ്ഞു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

30 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

54 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago