entertainment

താനും സിന്ധുവുമായി പ്രണയത്തിലാണെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാമായിരുന്നു, കൃഷ്ണകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മനസില്‍ കയറിക്കൂടിയ താരം. അടുത്തിടെ രാഷ്ട്രീയ ആഭിമുഖ്യം വെളിപ്പെടുത്തിയതോടെ നടനെയും കുടുംബത്തെയും അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയകളില്‍ പലരും രംഗത്ത് എത്തിയിരുന്നു. ഇതിനിടെ മമ്മൂട്ടി അടക്കമുള്ള മറ്റ് താരങ്ങള്‍ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞിട്ട് ഇല്ലാത്ത വിമര്‍ശനമാണ് തനിക്കും സുരേഷ് ഗോപിയ്ക്കുമൊക്കെ കിട്ടുന്നതെന്ന് താരം പറഞ്ഞിരുന്നു. മമ്മൂട്ടിയെ കുറിച്ചുള്ള കൃഷ്ണ കുമാറിന്റെ അഭിപ്രായവും വൈറലായതോടെ ഇതിനെതിരെയും വിമര്‍ശനങ്ങളും ട്രോളുകളുമെത്തി. ഇതോടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംഭവത്തില്‍ വിശദീകരണവുമായി കൃഷ്ണകുമാര്‍ രംഗത്തെത്തി.

കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, മമ്മൂട്ടിയ വിമര്‍ശിക്കാന്‍ ഞാനൊരിക്കലും ആയിട്ടില്ല, ആവുകയുമില്ല. വിമര്‍ശിക്കേണ്ട കാര്യവുമില്ലല്ലോ. എന്റെ മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന സിനിമയിലാണ്. മമ്മൂട്ടിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അദ്ദേഹവും കാണുമായിരിക്കും. ഇത്തരം വാര്‍ത്തകള്‍ എങ്ങനെ എടുക്കണമെന്ന് സിനിമയില്‍ ഇത്രയും വര്‍ഷം താരരാജാവായിരുന്ന അദ്ദേഹത്തിന് നന്നായി അറിയാം. ഒരാള്‍ പറയുന്നത് അതുപോലെ ഒന്നുമല്ല മാധ്യമങ്ങളില്‍ വരുന്നത്.

ഇഷ്ടം എന്നതിനെക്കാളും ബഹുമാനമാണ് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും എനിക്കുള്ളത്. അവരോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുന്നത് പോലും സന്തോഷമാണ്. മമ്മൂട്ടി പരസ്യമായി അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പറയുന്നു. അത് പറയാനുള്ള അധികാരവും സ്വാതന്ത്ര്യവുമുള്ള രാജ്യമാണ്. അതില്‍ ഒരു തെറ്റുമില്ല. ഇതുപോലെയാണ് ഞാനും സുരേഷ് ഗോപിയും പറയുന്നത്. ഞാനാരെയും വിമര്‍ശിക്കാറില്ല. ചില പരാമര്‍ശങ്ങള്‍ മാത്രമെ നടത്താറുള്ളു.വിശാലഹൃദയനാണ് മമ്മൂട്ടി. സ്‌നേഹവും കരുണയുമുള്ള മനുഷ്യന്‍. സുകൃതം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ മമ്മൂട്ടിയുമായി കൂടുതല്‍ അടുക്കുന്നത്. എന്റെയും സിന്ധുവിന്റെയും വിവാഹത്തില്‍ പോലും മമ്മൂക്കക്ക് നിര്‍ണായ റോളുണ്ട്. താനും സിന്ധുവുമായി പ്രണയത്തിലാണെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാമായിരുന്നു. ഒറ്റപ്പാലത്ത് സുകൃതം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സിന്ധുവിന്റെ അച്ഛനും അമ്മയും ഗള്‍ഫില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നത്.

അവരെ അന്ന് സ്വീകരിക്കാനും കാര്യങ്ങള്‍ അവതരിപ്പിക്കാനും തിരുവനന്തപുരത്ത് എത്തിയേ പറ്റൂ. അന്നൊക്കെ ഷൂട്ടിംഗ് തുടങ്ങിയാല്‍ അത് കഴിയുന്നതുവരെ ആര്‍ക്കും ലൊക്കേഷന്‍ വിട്ട് പോകാന്‍ കഴിയില്ല. സംവിധായകനോട് കാര്യം പറഞ്ഞാല്‍ സമ്മതിക്കുകയുമില്ല. ഇത് അറിയാവുന്നത് കൊണ്ട് മമ്മൂക്കയോട് ഞാന്‍ കാര്യം അവതരിപ്പിച്ചു. കാര്യത്തിന്റെ സീരിയസ്‌നസ് മനസ്സിലാക്കിയ മമ്മൂക്ക സംവിധായകനോട് പറഞ്ഞ് എനിക്ക് തിരുവനന്തപുരത്തേക്ക് പോകാനുള്ള അനുമതി വാങ്ങിത്തന്നു. സിന്ധുവും ഞാനും ഒരുമിച്ച് പോയാണ് മമ്മൂക്കയെ കല്യാണം വിളിച്ചത്.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

16 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

31 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago