entertainment

ശങ്കു ഐ സി യുവില്‍ തന്നെ, നമുക്ക് പ്രാര്‍ത്ഥിക്കാം, കൃഷ്ണകുമാര്‍ പറയുന്നു

ബിജെബി പ്രവര്‍ത്തകനും അഭിഭാഷകനുമായ ശങ്കു ടി ദാസിന് അപകടമുണ്ടായ വിവരം ഇന്നലെയാണ് പലരും അറിയുന്നത്. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ശങ്കു ടി ദാസിന്റെ അപകട വിവരം അറിഞ്ഞ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. അപകടത്തില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നും ശങ്കു ഐസിയുവില്‍ തന്നെയാണ്, എന്നാലും അപകട നില തരണം ചെയ്തുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കൃഷ്ണകുമാര്‍ ഇക്കാര്യം പറഞ്ഞത്.

കൃഷ്ണകുമാറിന്റെ കുറിപ്പ്, നമസ്‌കാരം സഹോദരങ്ങളേ.. ഒട്ടും സുഖകരമല്ലാത്ത ഒരു വാര്‍ത്തകേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം തുടങ്ങാനായത്. നമ്മുടെയെല്ലാം പ്രിയപ്പെട്ട ശ്രീ. ശങ്കു. ടി. ദാസിനെ, ഒരു ബൈക്കപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നു കേട്ടപ്പോള്‍ ആദ്യത്തെ ഞെട്ടലിനു ശേഷം മനസ്സില്‍ വന്നത് ഇതിലെന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്നതുതന്നെയായിരുന്നു. സംഘത്തോടൊപ്പം പ്രവര്‍ത്തിച്ചുപോന്ന ഒരുപിടി പ്രവര്‍ത്തകര്‍ (ഇപ്പോഴും തെളിയിക്കപ്പെടാത്ത) ദുരൂഹസാഹചര്യങ്ങളില്‍ റോഡപകടങ്ങളില്‍ പെടുകയോ മരണമടയുകയോ (അതോ കൊല്ലപ്പെടുകയോ ?) ചെയ്ത വാര്‍ത്തകള്‍ മനസ്സിലൂടെ കടന്നുപോയിയെന്നത് സത്യമാണ്.

ഏതായാലും ഇപ്പോഴത്തെ വിവരമനുസരിച്ച് ഇതില്‍ അസ്വാഭാവികമായൊന്നും ഇല്ലായെന്നുതന്നെയാണ് അറിയാന്‍ കഴിയുന്നത്. ശങ്കു ഐ സി യുവില്‍ തന്നെയാണ്, എന്നാലും അപകടനില തരണംചെയ്തുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രയും പെട്ടന്നുതന്നെ അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്നും, ചുറുചുറുക്കോടെ വീണ്ടും നമുക്കൊപ്പം പ്രവര്‍ത്തിച്ചുതുടരട്ടെയെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

6 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

10 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

38 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

40 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago