trending

ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുത്തിയവരാണോ നിങ്ങളുടെ വീരനായകന്മാർ, കമ്മ്യൂണിസ്റ്റുകാർക്കെതിരെ കൃഷ്ണ കുമാർ

ഇസ്രയേൽ ഹമാസ് യുദ്ധം മൂന്നാം ദിനവും രൂക്ഷമായി തുടരുന്നതിനിടെ പാലസ്തീനെ അനുകൂലിച്ചു സിപിഎം നേതാവ് എം.എ.ബേബി രംഗത്ത് വന്നതിന് പിന്നാലെ ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റുകളെ രൂക്ഷഭാഷയിൽ വിമർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതിയംഗവും അഭിനേതാവുമായ കൃഷ്ണകുമാർ. സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.

ഹമാസ്! കമ്മ്യൂണിസ്റ്റുകളുടെയും ലിബറലുകളുടെയും കോൺഗ്രെസ്സുകാരുടെയും “സ്വാതന്ത്ര്യ സമര സേനാനികൾ” സ്വാതന്ത്ര്യ സമര സേനാനികൾ ഇങ്ങനെയാണോ? അവർ ഭീകരരാണ്, ISIS ഭീകരരിൽ നിന്ന് ഇവർ വ്യത്യസ്തമല്ല. ഒരേ തന്ത്രങ്ങൾ, വ്യത്യസ്ത പേരുകൾ.
നിരപരാധികളെ കശാപ്പ് ചെയ്യുന്നു, കുട്ടികളെയും മുത്തശ്ശിമാരെ പോലും തട്ടികൊണ്ടുപോയി പീഡിപ്പിക്കുന്നു . ശവശരീരങ്ങളെപോലും വെറുതെ വിടുന്നുമില്ല. ഒന്നുകൂടി ചോദിച്ചോട്ടെ.. ഇസ്രായിലിൽ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ ചെന്ന ജർമ്മൻ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയും ആ പെൺകുട്ടിയുടെ നഗ്നശരീരം പ്രദർശിപ്പിക്കയും അതിൽ തുപ്പുകയും ചെയ്തവരാണോ നിങ്ങളുടെ വീരനായകന്മാർ കമ്മ്യൂണിസ്റ്റ്കാരാ ?

അതേസമയം ഇസ്രായേലിൽ കടന്നു കയറിയ ശേഷം പാലസ്തീൻ തീവ്രവാദികൾ ഒരു യുവതിയുടെ മൃതദേഹം അർദ്ധ നഗ്നയാക്കി ചവിട്ടിയും തുപ്പിയും ട്രക്കിൽ നഗര പ്രദക്ഷിണം നടത്തിയതിന് പിന്നാലെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു.

കാലിലെ ടാറ്റു കണ്ട് യുവതിയുടെ അമ്മ തന്നെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ടാറ്റൂ കലാകാരിയും ഇസ്രയേൽ–ജർമൻ പൗരയുമായ ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തിൽ മരിച്ചത്. ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിൽ ഷാനി ലൂക്കിന്റെ മൃതദേഹവും വഹിച്ച് ഹമാസ് സംഘം പരേഡ് നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ടാണ് ഷാനിയുടെ അമ്മ റിക്കാർഡ, തന്റെ മകളുടെ മരണവാർത്ത അറിയുന്നത്. മകളുടെ മൃതദേഹമെങ്കിലും വിട്ടുതരണമെന്ന് അവർ അപേക്ഷിച്ചു. പാലസ്തീൻ – ഇസ്രയേൽ അതിര്‍ത്തിക്കടുത്ത് നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കുചേരാനായാണ് ഷാനി ലൂക് ഇവിടെയെത്തിയത്.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

11 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

44 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago