രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിന്റെ വിധി നൽകുന്ന സന്ദേശം വളരെ പ്രധാനപെട്ടതാണ് എന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ ആർക്കും ആരെയും ഇഷ്ടാനുസരണം കൊല്ലപ്പെടുത്തിയിട്ടു കൈയും വീശിപ്പോകാമെന്ന സ്ഥിതിവിശേഷത്തിൽ നിന്ന് ഒരു അല്പമെങ്കിലും മാറ്റം വരൻ ഈ വിധി സഹായകമാണ് തീവ്രവാദികൾക്കും കയറൂരിവിട്ട ക്രിമിനലുകൾക്കും ഇതൊരു പാഠമാണ് എന്ന് അദ്ദേഹം കുറിച്ചിരിക്കുന്നു
ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ 15 പ്രതികൾക്കും മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത് സ്വാഗതം ചെയ്യുന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയക്കേസിലെ ഒരു പ്രധാനപ്രതി പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചതും മറ്റൊരു പ്രതി 13 വർഷം സ്വതന്ത്രനായി പകൽവെട്ടത്തു ജീവിക്കാൻ സാഹചര്യമുണ്ടായതും ഈ നാട്ടിലാണ്. ആ ഒരു സാഹചര്യത്തിലാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിലെ ഈ വിധി വളരെ പ്രാധാന്യം അർഹിക്കുന്നുത് .
കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ കൊലപാതകത്തിന്റെ മറവിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ നിരവധി ബിജെപി ആർഎസ്എസ് പ്രവർത്തകരെയാണ് ആക്രമിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തത്. ആർക്കും ആരെയും ഇഷ്ടാനുസരണം കൊല്ലപ്പെടുത്തിയിട്ടു കൈയും വീശിപ്പോകാമെന്ന സ്ഥിതിവിശേഷത്തിൽ നിന്ന് ഒരു അല്പമെങ്കിലും മാറ്റം വരാൻ ഈ വിധി സഹായിക്കുമെന്നുള്ളതിൽ രണ്ടു തരമില്ല.
സ്വന്തം അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് എട്ടോളം വരുന്ന ഭീകരർ രഞ്ജിത്ത് ശ്രീനിവാസനെ ചുറ്റിക കൊണ്ടടിച്ചും വാളുകൾ കൊണ്ട് നാല്പതോളം വെട്ടു വെട്ടിയും കൊലപ്പെടുത്തിയ കൃത്യത്തിനു വധശിക്ഷയിൽ കുറഞ്ഞത് ഒന്നുംതന്നെയില്ല എന്ന് വിശ്വസിക്കുന്നു. തീവ്രവാദികൾക്കും കയറൂരിവിട്ട ക്രിമിനലുകൾക്കും ഇതൊരു പാഠമാകട്ടെ. ജയ്ഹിന്ദ്
പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…
അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…
കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…
തിരുവനന്തപുരം: പട്ടാപകൽ മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…
കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…