മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. സോഷ്യൽ മീഡിയകളിലും നടൻ സജീവമാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു. താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്. യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും യൂട്യൂബിൽ നിറ സാന്നിധ്യമാണ്.
കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്. 1994 ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്. കൃഷ്ണകുമാറിന്റെ ബിജെപി ചായ്വ് പലപ്പോഴും വിമർശനങ്ങൾക്കിരയായിട്ടുണ്ട്. കേന്ദ്രസർക്കാരിനെയും മോദിയെയും പുകഴ്ത്തി പല വേദികളിലും താരം സംസാരികകാറുണ്ട്.
ഞാനൊരു കട്ട സംഘിയാണെന്നും സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുതെന്നും കൃഷ്ണകുമാര്‍ പറയുന്നു. കോളേജ് പഠിക്കുന്ന കാലത്തുള്ള എബിവിപി പ്രവര്‍ത്തനവും അദ്ദേഹം വ്യക്തമാക്കി. വാക്കുകൾ ഇങ്ങനെ, ബിജെപിയിലേക്ക് വന്നത് കൊണ്ട് ആര്‍ക്കും ദേഷ്യമുണ്ടാവാന്‍ സാധ്യതയില്ല. കലയും രാഷ്ട്രീയവും രണ്ടാണ്. സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുത്. ഞാനൊരു കട്ടസംഘിയാണ്. നമ്മള് ഒരു സംഘത്തിന്റെ ഭാഗമാണ്. കോളെജില്‍ പോകുന്ന കാലത്ത് എബിവിപിയിരുന്നു. പിന്നീട് ബിജെപിയായി. അന്നെന്നും പാര്‍ട്ടിക്ക് അയ്യായിരം വോട്ട് തികച്ച് കിട്ടാത്ത കാലമാണ്. അന്നും പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്.
പാര്‍ട്ടിയില്‍ നിന്നും ആനുകൂല്യം കിട്ടാവുന്ന പദവിയില്‍ ഒന്നുമല്ലല്ലോ. അതൊക്കെ ഹിറോ/ ഹീറോയിന്‍മാര്‍ക്കൊക്കെ കിട്ടുമായിരിക്കും. ഇനി എനിക്ക് സീരിയലിനൊന്നും ദേശീയ തലത്തില്‍ നിന്നും അവാര്‍ഡ് കിട്ടാനൊന്നുമില്ലല്ലോ.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…