വിവാഹവാര്‍ഷിക ദിനത്തില്‍ മനോഹരമായ കുറിപ്പ് പങ്കിട്ട് നടനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍. 29 വര്‍ഷങ്ങള്‍ക്ക് മുൻപ് സിന്ധുവിനൊപ്പം തുടങ്ങിയ യാത്ര സന്തോഷത്തോടെ തുടരുകയാണെന്നും അതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും കൃഷ്ണകുമാര്‍ കുറിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്.
ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണ്, നല്ലതും നല്ലതല്ലാത്തതും. പല കാര്യങ്ങളും നമ്മള് ശ്രമിക്കാറുണ്ട്. ചിലതു വിചാരിച്ചപോലെ നടക്കും, ചിലത് നടക്കില്ല.നടക്കുമ്പോള്‍ സന്തോഷിക്കും, നടക്കാത്തപ്പോള്‍ ദുഃഖിക്കും. കല്യാണവും ഏകദേശം അതുപോലെയൊക്കെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
ബഹുഭൂരിപക്ഷം കല്യാണങ്ങളിലും മുൻപരിചയമില്ലാത്ത ഒരു വ്യകതിയുമായി ഒരുമിച്ചു പോകുവാൻ തീരുമാനിക്കുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു. ചിലരുടെ ബന്ധം നീണ്ടു നില്ക്കും. ചിലരുടേതു ഇടയ്ക്കു പിരിയുന്നു. ചിലര്‍ പങ്കാളി നഷ്ടപ്പെട്ടു ഒറ്റയാവുന്നു. എല്ലാം സംഭവിക്കുന്നതാണ്. ദൈവം എന്നു നമ്മള് വിളിക്കുന്ന, വിശ്വസിക്കുന്ന ആ അദൃശ്യ ശക്തിയുടെ അനുഗ്രഹത്താല്‍ 29 വര്‍ഷം മുൻപ് ഒരു ഡിസംബര്‍ മാസം12-ാം തിയതി സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു.
ദൈവത്തിനു നന്ദി. എല്ലാകുടുംബങ്ങളിലും നന്മയും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു. കൃഷ്ണകുമാര്‍ കുറിച്ചു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…