entertainment

ഒരുമിച്ച്‌ അഭിനയിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാലിനോട് ക്രഷ് തോന്നി; കൃതിക

പ്രമുഖരടക്കം പല നടിമാരും പ്രണവിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച്‌ മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി കൃതികയാണ് പ്രണവ് മോഹന്‍ലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച്‌ പറയുന്നത്. പ്രണവിന്റെ അരങ്ങേറ്റം സിനിമയായ ആദിയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച്‌ കൊണ്ട് നടി കൃതിക ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ നടി സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു കൃതിക.

ചില നടന്മാരെ കുറിച്ചുള്ള കൃതികയുടെ അഭിപ്രായത്തെ കുറിച്ച്‌ സ്വാസിക ചോദിച്ചിരുന്നു. ആദ്യം പ്രണവ് മോഹന്‍ലാലിനെ കുറിച്ചാണ് ചോദ്യം വന്നത്. എന്തെങ്കിലും അറിഞ്ഞിട്ടാണോ ഇങ്ങനെ ചോദിക്കുന്നതെന്ന് പറഞ്ഞോണ്ടാണ് കൃതിക സംസാരിച്ച്‌ തുടങ്ങിയത്. ആദി ഫിലിമില്‍ വെച്ചാണ് പ്രണവ് ചേട്ടനെ ആദ്യമായി കാണുന്നത്. ആ സമയത്ത് എനിക്ക് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് അപ്പന്റിക്‌സ് ഓപ്പറേഷന്‍ കഴിഞ്ഞ് ബോധമില്ലാതെ കിടക്കുകയാണ്. അങ്ങനെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. അന്നേരം എന്റെ ചേച്ചി വന്നിട്ട് പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്. നോക്ക് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചാടി അങ്ങ് എണീറ്റു. അത്രയും വലിയ ക്രഷ് ആയിരുന്നു പ്രണവ് ചേട്ടന്റെ അടുത്ത്. ഇക്കാര്യം പുള്ളിയുടെ അടുത്ത് പറഞ്ഞിട്ടില്ലെന്നും നടി സൂചിപ്പിച്ചു.

താര രാജാവിന്റെ മകന്‍ എന്ന ലേബലില്‍ സിനിമയിലേക്ക് വന്ന പ്രണവ് മോഹന്‍ലാല്‍ ഇന്ന് സ്വന്തം പേരിലറിയപ്പെടുന്ന നടനായി വളര്‍ന്നിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ക്യാമ്ബസ് പശ്ചാത്തലത്തില്‍ ഒരുക്കിയ റൊമാന്റിക് ഹിറ്റ് മൂവി ഹൃദയം മാറിയിരിക്കുകയാണ്. സിനിമ കണ്ടവര്‍ക്കെല്ലാം പ്രണവിന്റെ അഭിനയത്തെ കുറിച്ചും നടനെന്ന നിലയില്‍ വന്ന വളര്‍ച്ചയെ പറ്റിയുമാണ് സംസാരിക്കാനുള്ളത്.

 

 

Karma News Network

Recent Posts

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

20 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

59 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

1 hour ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago