entertainment

ഇത് എന്നോട് എന്തിന് ചെയ്തു എന്നായിരുന്നു എന്റെ ചോദ്യം; കെഎസ് ചിത്ര

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര തന്റെ ശബ്ദമാധുര്യം കൊണ്ട് എല്ലാവരുടെയും മനസ്സില്‍ ഇടം നേടിയ ഗായികയാണ്. വ്യക്തി ജീവിതത്തിലെ തന്റെ ചില വിഷമകതകളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഇപ്പോള്‍. തന്റെ സങ്കടം ഒതുക്കിയാല്‍ മറ്റുള്ളവരുടെ ജീവിതം പ്രകാശം പരക്കുമെന്ന തിരിച്ചറിവോടെയാണ് താന്‍ ജീവിതത്തിലേക്കും പ്രഫഷണല്‍ ലൈഫിലേക്കും തിരിച്ചത്തിയതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ചിത്ര വ്യക്തമാക്കുന്നു.

‘ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോള്‍ മരിച്ചതിനു ശേഷം ഞാന്‍ ദൈവത്തോട് ആവര്‍ത്തിച്ച് ചോദിച്ച ചോദ്യം ‘എന്നോട് ഇത് എന്തിന് ചെയ്തു എന്ന് തന്നെയാണ്’, കുറേ നാളുകള്‍ ഞാന്‍ അമ്പലത്തിലേക്കൊന്നും പോയില്ല . പ്രാര്‍ഥിക്കാനെനിക്ക് ഒന്നുമില്ലായിരുന്നു. ഏറ്റവും വലിയ ആനന്ദമായ സംഗീതത്തോട് പോലും മുഖം തിരിച്ചു ഇനിയൊന്നുമില്ല എന്നുറപ്പിച്ച് ഞാന്‍ ഇരുട്ടിലടച്ചിരിക്കുമ്പോള്‍ ചുറ്റുമുള്ളവരുടെ ജീവിതം കൂടെ ഇരുട്ടിലാക്കുകയായിരുന്നു. എന്റെ പ്രഫഷന് വേണ്ടി ജോലി വേണ്ടെന്നു വച്ച വിയേട്ടന്‍. വര്‍ഷങ്ങളായി ഒപ്പുള്ള സ്റ്റാഫ്. ഞാന്‍ സങ്കടം ഉള്ളിലൊതുക്കിയാല്‍ ഇവരുടെയെല്ലാം ജീവിതത്തില്‍ പ്രകാശം പരക്കും.

ആ സമയം ഈശ്വരന്‍ എത്രയോ ദൂതന്മാരെ എന്റെ അടുക്കലേക്കയച്ചു. സങ്കടങ്ങള്‍ക്കു കരുതലുമായി വന്നവര്‍ എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരായിരുന്നില്ല. ദൈവം തന്നെയായിരുന്നു .അതില്‍ ക്രിസ്ത്യാനിയും, മുസ്ലിമും ഹിന്ദുവുമുണ്ടായിരുന്നു . എത്രപേരുടെ പ്രാര്‍ത്ഥനയിലാണ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്’

ഗായിക ചിത്രയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഏറ്റവും വലിയ ദുഖമായിരുന്നു മകള്‍ നന്ദനയുടെ മരണം. ഒരു വിഷുദിനത്തില്‍ മലയാളക്കരയെ ആകെ വേദനിപ്പിച്ച സംഭവമായിരുന്നു അത്. ഇപ്പോഴിതാ നന്ദനയുടെ മരണത്തെ കുറിച്ചും അതിലെ ഒളിഞ്ഞിരിക്കുന്ന ദൈവികതയെ കുറിച്ചും മനസ് തുറന്നിരിക്കുരയാണ് ചിത്ര. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇതുവരെയും വെളിപ്പെടുത്താത്ത ജീവിതത്തിലെ ചില അനുഭവങ്ങള്‍ ചിത്ര വെളിപ്പെടുത്തിയത്.

ചിത്ര പറഞ്ഞതിങ്ങനെ;

‘നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാടൊരുപാട് ദൈവിക നിമിഷങ്ങള്‍ ഉണ്ടായിരുന്നു. സത്യസായിബാബയോട് അനപത്യതാ ദുഖം പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാന്‍ ചെന്നപ്പോള്‍ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവള്‍ പോയത് ഒരു ആത്മാവിന് ഭൂമിയില്‍ നിന്ന് കടന്നു പോകാന്‍ കഴിയുന്ന ഏറ്റവും ശുഭ മുഹൂര്‍ത്തത്തിലാണ്. 2011 ഏപ്രില്‍ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാന്‍ കൃഷ്ണന്‍ കടന്നു പോയ അതേ മുഹൂര്‍ത്തം. അതും ജലസമാധി.

നന്ദനയ്ക്ക് മഞ്ചാടി ആല്‍ബം വലിയ ഇഷ്ടമായിരുന്നു. അതിലെ പാട്ടുകള്‍ കണ്ടിരുന്നാല്‍ സമയം പോകുന്നത് അവള്‍ അറിയുമായിരുന്നില്ല. എന്നെകൊണ്ട് നിര്‍ബന്ധിച്ച് മഞ്ചാടി വയ്പ്പിച്ചു കണ്ടുകൊണ്ടിരുന്ന നന്ദന, താടിക്ക് കൈയുംകൊടുത്ത് അത് ആസ്വദിക്കുന്നത് കണ്ടാണ് ഞാന്‍ കുളിക്കാന്‍ പോയത്. ആ സമയത്ത് അവള്‍ സ്വിമ്മിംഗ് പൂളിനെ കുറിച്ച് ചിന്തിച്ചു പോയത് ഏതു ശക്തിയുടെ പ്രേരണ കൊണ്ടാകും? എപ്പോഴും കൈയില്‍ സൂക്ഷിച്ചിരുന്ന മക്ഡണാള്‍സിന്റെ പാവ ഒഴിവാക്കിയതും കാലിലെ ചെരിപ്പ് അഴിച്ചു വച്ചതും ഏതോ ശക്തിയുടെ പ്രേരണയാല്‍ എന്നു വിശ്വസിക്കാനെ എനിക്കു കഴിയുന്നുള്ളൂ. വലിയ വാതിലുകള്‍ തനിയെ തുറന്ന് പോകാന്‍ നന്ദനയ്ക്ക് എങ്ങനെ കഴിഞ്ഞു?

പൂളിന്റെ വലിയ ഗേറ്റ് കുട്ടി എങ്ങനെ തുറന്നു. പൊലീസ് വന്നു പരിശോധിക്കുമ്പോള്‍ പൂളിന്റെ അടുത്തുവരെ അവളുടെ കാല്‍പാദങ്ങള്‍ പതിഞ്ഞു കിടന്നിരുന്നു. അതവര്‍ വീഡിയോയില്‍ പകര്‍ത്തി. അല്ലെങ്കില്‍ ദുബായിലെ നിയമപ്രകാരം ഞാനോ വിജയന്‍ ചേട്ടനോ ജയിലില്‍ പോയേനെ. പൊലീസും ഫൊറന്‍സിക് വിദഗ്ദ്ധരുമെത്തി കാല്‍പാദങ്ങളുടെ ചിത്രം പകര്‍ത്തി അധികം വൈകാതെ അത് മാഞ്ഞുപോവുകയും ചെയ്തു. ഇതൊക്കെ മാനുഷിക യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണോ? ‘ ഇതാണ് ചിത്രയുടെ സംശയം.

Karma News Network

Recent Posts

അയെന്താ ചേട്ടാ, ജയ് തെലങ്കാനയും ജയ് പാലസ്തീനും മാത്രേ ഉള്ളോ? ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

10 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

17 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

39 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

49 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago