entertainment

ഇങ്ങനെ ഒരു വേദിയില്‍ സംസാരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല, സങ്കടം അടക്കാനാവാതെ കെ എസ് ചിത്ര

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാന്‍ സംഗീത ലോകത്തിനായിട്ടില്ല.അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നതിനിടെ സ്വരം ഇടറി ഗായിക കെ എസ് ചിത്ര.എസ്പിബിയോടുള്ള ആദര സൂചകമായി കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്ന അനുശോചന യോഗത്തിലാണ് ചിത്ര ഓര്‍മകള്‍ പങ്കുവെച്ചത്.

ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ,’ഇതുപോലെ ഒരു അവസ്ഥയില്‍ നിന്ന് സംസാരിക്കേണ്ടി വരുമെന്ന് ഒരിക്കല്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. ബാലു സാറിനെ ഞാനാദ്യം കാണുന്നത് 1984ല്‍’പുന്നഗൈ മന്നന്‍’എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ് സമയത്താണ്.തുടര്‍ന്ന് 2015 വരെ തുടര്‍ച്ചയായി അദ്ദേഹത്തോടൊപ്പം പാട്ടുകള്‍ പാടി.അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒരുപാട് ഓര്‍മകളും അനുഭവങ്ങളുമുണ്ട്.തമിഴ്,തെലുങ്ക് എന്നിങ്ങനെ ഏത് ഭാഷ ആയാലും അതെല്ലാം എങ്ങനെ ഉച്ചരിക്കണമെന്നും എങ്ങനെ എഴുതണമെന്നുമെല്ലാം എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്.ഓരോ വാക്കുകളുടെയും അര്‍ഥവും വരികളില്‍ വരേണ്ട ഭാവങ്ങളുമെല്ലാം അദ്ദേഹം പറഞ്ഞു തരുമായിരുന്നു.ഒരു പുസ്തകത്തില്‍ എല്ലാം എഴുതി തന്നിട്ടുണ്ട്.ആ പുസ്തകം ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്.അത് മാത്രമല്ല ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് എങ്ങനെ പെരുമാറണെന്നു പോലും സാറില്‍ നിന്നു പഠിക്കാന്‍ സാധിച്ചു.കൂടെ ജോലി ചെയ്യുന്ന ഓര്‍ക്കസ്ട്ര ടീമിനോടുള്‍പ്പെടെ എങ്ങനെ പെരുമാറണമെന്ന് എസ്പിബി സാറിനെ കണ്ടാണ് ഞാന്‍ മനസ്സിലാക്കിയത്.

അദ്ദേഹത്തെക്കുറിച്ച് ഒരുപാട് ഓര്‍മകള്‍ ഉണ്ടെങ്കിലും ആ മനസ്സ് എത്രത്തോളം വലുതാണെന്നു തെളിയിക്കുന്ന ഒരു ഉദാഹരണം പറയാം. ഒരിക്കല്‍ ഞങ്ങള്‍ അമേരിക്കയില്‍ ഒരു സംഗീത പരിപാടിയ്ക്കു പോയി.മൂന്ന് ദിവസം തുടര്‍ച്ചയായായിരുന്നു പരിപാടി. അതില്‍ രണ്ടാം ദിവസം താമസ സ്ഥലത്ത് എത്തിയപ്പോള്‍ മുറികള്‍ വൃത്തിയാക്കുകയാണെന്നും എല്ലാവരും അല്‍പ നേരം കാത്തിരിക്കണമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.അവര്‍ പക്ഷേ എസ്പിബി സാറിനുള്ള മുറി വളരെ വേഗം ശരിയാക്കി കൊടുക്കുകയും ചെയ്തു.അപ്പോള്‍ സര്‍ അവരോടു പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കാനാകില്ല.’എനിക്ക് ഇപ്പോള്‍ മുറി വേണ്ട,അവര്‍ക്കു കൊടുക്കൂ.ഞാന്‍ മുറിയിലേക്കു പോയാല്‍ നിങ്ങള്‍ അവരെ ഗൗനിക്കില്ല.അവരെല്ലാം മുറിയില്‍ പോയി വിശ്രമിച്ചതിനു ശേഷമേ ഞാന്‍ പോകുന്നുള്ളു’എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.മറ്റുള്ളവരോട് ഇത്രയും സ്നേഹവും കരുതലുമുള്ള ഇതുപോലൊരു മനുഷ്യനെ ഞാൻ മറ്റെവിടെയും കണ്ടിട്ടേയില്ല. ഓരോ തവണ കാണുമ്പോഴും ഞാൻ അദ്ദേഹത്തിന്റെ കാൽ തൊട്ട് ആശീർവാദം വാങ്ങാറുണ്ട്.സർ എവിടെയായിരുന്നാലും നന്നായിരിക്കട്ടെ,സാറിന്റെ ആശീർവാദം എപ്പോഴും എന്റെ കൂടെയുണ്ടാകണം.

Karma News Network

Recent Posts

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

13 mins ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

40 mins ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

1 hour ago

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

2 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

2 hours ago

കാണാതായ പൊലീസുകാരനെ കണ്ടെത്തി, കാണാതായത് ഈ മാസം എട്ടിന്

തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…

3 hours ago