entertainment

നിന്റെ ജന്മം അനുഗ്രഹീതമായിരുന്നു,നിന്റെ ഓർമ ഞങ്ങൾക്കു നിധിയാണ്, ചിത്ര

പൊന്നോമന മകൾക്കു പിറന്നാളുമ്മകളുമായി ഗായിക കെ.എസ്.ചിത്ര. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ആരാധകരുടെയും കണ്ണു നനയിക്കുകയാണ്. ‘നിന്റെ ജന്മം അനുഗ്രഹീതമായിരുന്നു. നിന്റെ ഓർമ ഞങ്ങൾക്കു നിധിയാണ്. വാക്കുകൾക്കുമപ്പുറം നീ സ്നേഹിക്കപ്പെടുന്നു. നിന്നെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്നു പറയാൻ പറ്റുന്നില്ല. പിറന്നാളുമ്മകൾ നന്ദനാ’ എന്നാണ് കെ.എസ്.ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി. നിരവധി പേരാണു നന്ദനയ്ക്കു പ്രാർഥനയും ആശംസയും അറിയിച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയായണ് കെ എസ് ചിത്ര. മലയാളികളുടെ മാത്രമല്ല ലോകത്തിലെ മുഴുവൻ സംഗീത പ്രേമികളുടെയും പ്രിയപ്പെട്ട ഗായികയാണ് ചിത്ര. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിൽ ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഗായികയെ തേടിയെത്തിയിട്ടുണ്ട്. ദേശീയ പുരസ്‌കാരം കൂടാതെ വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല വട്ടം ചിത്രയെ തേടിയെത്തി. പത്മശ്രീയും ലഭിച്ചു. ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുംഖമാണ് കാത്തിരുന്ന് ലഭിച്ച മകളുടെ മരണം. മകളുടെ വിയോഗത്തിന്റെ ആഘാതത്തിൽ കഴിഞ്ഞ ചിത്ര ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും റെക്കോഡിങ്ങിനെത്തിയത്.

2002ൽ ചിത്രയ്ക്കും ഭർത്താവ് വിജയ്ശങ്കറിനും നന്ദന ജനിക്കുന്നത്. 2011ൽ ഒരു വിഷു ദിനത്തിലാണ് നന്ദന ദുബായിയിൽ വച്ച്‌ നീന്തൽക്കുളത്തിൽ വീണ് മരിക്കുന്നത്. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്.

Karma News Network

Recent Posts

ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം, മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ  വിട്ടുനൽകി, തൃശ്ശൂർ മെഡിക്കൽകോളേജ്

തൃശൂർ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…

6 mins ago

ബാർ കോഴ വിവാദം, ബാറുടമ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാർ കോഴ വിവാദക്കേസിൽ അണക്കര സ്‌പൈസ് ഗ്രോവ് ഉടമയായ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി. വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം…

51 mins ago

അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

കോഴിക്കോട് : വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി അനസ്തേഷ്യ ടെക്നീഷ്യയായ മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി…

1 hour ago

ബംഗാളിൽ താമര വിരിയും, ബിജെപിയുടെ വളർച്ച മമതയെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നു, മോദി

ന്യൂഡൽഹി: സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച മമതയെയും പാർട്ടി നേതാക്കളെയും സമ്മർദ്ദത്തിലാഴ്‌ത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മികച്ച…

2 hours ago

ഇന്ത്യയിൽ അട്ടിമറിക്ക് ജോർജ് സോറസിനു കേരളത്തിലും വേരുകൾ, 8 ഓൺലൈൻ പോർട്ടലുകൾ

ഇന്ത്യയിൽ അട്ടിമറി നടത്താൻ ആസൂത്രണം ചെയ്ത സംഘടനയിൽ 8 മലയാളം ഓൺലൈനുകളും. ഹത്രാസ് ഭീകരാക്രമണ ഗൂഢാലോചന കേസിലെ പ്രതി സിദ്ദിഖ്…

2 hours ago

ബിജെപി കൗൺസിലർമാർ കുഴികൾ മൂടി, ഇനി ജോലി തീരാൻ അധികം വൈകുമെന്ന് മേയർ

തിരുവനന്തപുരം : തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ സമരത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. സ്മാര്‍ട്ട്…

2 hours ago