entertainment

ഡാഡിയെ വേദനിപ്പിച്ചു കൊണ്ട് ഇനി പാടേണ്ട, അന്ന് സിനിമ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു, KS Chithra

മലയാളികളുടെ മാത്രമല്ല ലോകം മുഴുവനുമുള്ള ​ഗാന പ്രേമികളുടെ പ്രീയ ​ഗായികയാണ് കെഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. 2005ൽ പത്മശ്രീ പുരസ്‌കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു, ചിത്രയുടെ ജന്മദിനത്തിൽ നിരവധിപ്പേരാണ് ആശംസകൾ നേർന്നെത്തുന്നത്.

ചെന്നൈ എവിഎം ജി തിയേറ്ററിൽ അനുരാഗി എന്ന ചിത്രത്തിനു വേണ്ടി റെക്കോഡിങ് നടക്കുന്ന സമയം. യൂസഫലി കേച്ചേരി-ഗംഗൈ അമരൻ കൂട്ടുകെട്ടിനുവേണ്ടി ‘ഏകാന്തതേ നീയും അനുരാഗിയോ…’ എന്ന പാട്ടുപാടാൻ മൈക്കിനുമുന്നിൽ നിൽക്കുകയായിരുന്നു. പാട്ട് പാടാൻ മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ തൊട്ട് പിന്നിൽ അച്ഛനുണ്ട്. മകൾ പാടുന്ന പാട്ട് നോക്കി സോഫയിൽ ചാരിക്കിടക്കുകയാണ് അച്ഛൻ. അർബുദം കലശലായ സമയമായിരുന്നു അപ്പോൾ . രണ്ടാം ഘട്ടമമായിരുന്നു അപ്പേൾ.

ആദ്യം കവിളിനെയാണ് ക്യാൻസർ ബാധിച്ചത്. പിന്നീട് മോണയിലേയ്ക്കും അത് പടർന്നു പിടിച്ചു. അസഹനീയമായ വേദനയോടൊയായിരുന്നു അദ്ദേഹം അന്ന് റെക്കോഡിങ്ങിന് വന്നിരുന്നത്. വേണ്ടന്ന് പറഞ്ഞാലും അദ്ദേഹം കേട്ടിരുന്നില്ല. പല്ലവിയും ആദ്യ ചരണവും പാടി കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ നേക്കി . ഇഷ്ടപ്പെട്ടാൽ ചിരിച്ചു കൊണ്ട് തലയാട്ടും. അതെനിക്ക് വല്ലാത്ത പ്രോത്സാഹനമായിരുന്നു. എന്നാൽ അന്നത്തെ കാഴ്ച ശരിയ്ക്കും എന്നെ തളർത്തിയിരുന്നു.ആ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നു. കവിളുകളിലൂടെ നിലയ്ക്കാതെ ഒഴുകുകയാണ്. അത്തരത്തിലൊരവസ്ഥയിൽ താൻ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. അന്ന് എങ്ങനെ എങ്ങനെ ആ പാട്ട് പാടിത്തീർത്തുവെന്ന് ഇന്നും എനിക്കറിയില്ല.

സിനിമ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അന്നത്തെ റെക്കോഡിങ്ങിന് ശേഷം അച്ഛനോട് പറഞ്ഞു, നമുക്ക് ഇന്ന് തന്നെ നാട്ടിലേയ്ക്ക് തിരിച്ചു പോകാം. എനിയ്ക്ക് മതിയായി. ഇത്രയൊക്കെ തന്നെ പാടിയത് ധാരാളം . ഡാഡിയെ വേദനിപ്പിച്ചു കൊണ്ട് ഇനി എനിയ്ക്ക് പാടേണ്ട.അവശേഷിച്ച റെക്കോഡിങ്ങുകളെല്ലാം കാൻസൽചെയ്ത് അച്ഛനോടൊപ്പം അന്നുതന്നെ നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും ചിത്ര മടങ്ങിവരികതന്നെ ചെയ്തു.

മകൾ പ്രശസ്തയായ പാട്ട്കാരിയാകണം എന്ന് സ്വപ്നം കണ്ടിരുന്ന അച്ഛന്റെ സ്നേഹ പൂർണ്ണമായ നിർബന്ധമായിരുന്നു ചിത്രയെ മടക്കി കൊണ്ട് വന്നത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നും, ഞാൻ അന്ന് പാട്ട് നിർത്തിയിരുന്നെങ്കിൽ ഡാഡിയോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരുന്നേനെ എന്ന്. കാൻസറിലും വലിയ ആഘാതമായേനേ അത്. 1986 ജൂലൈ 18 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്നു ചുണ്ടിൽ ചെറു പുഞ്ചിരിയോട് കൂടി ഉറങ്ങുന്ന രൂപമുണ്ട് . പാടാൻ മൈക്കിനു മുന്നിൽ എത്തുമ്പോൾ ആ മുഖം മനസ്സിൽ തെളിയും.അറിയാതെ തിരിഞ്ഞുനോക്കിപ്പോകും അപ്പോൾ. ”എനിക്കറിയാം ഡാഡി അവിടെയുണ്ടാകുമെന്ന്- ചിത്ര പറയുന്നു

Karma News Network

Recent Posts

ഡൽഹിയിലെ വീടിന് നേരെ കരി ഓയിൽ ഒഴിച്ചു, ജയ് ഇസ്രായേൽ എന്ന പോസ്റ്ററും പതിച്ചു- അസദുദ്ദീൻ ഒവൈസി

ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ്…

13 mins ago

‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ…’ വികാരഭരിതനായി മമ്മൂട്ടി

നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…

43 mins ago

സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

1 hour ago

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

9 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

9 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

9 hours ago