crime

തിരുവനന്തപുരത്ത് കെഎസ്ഇബി ജീവനക്കാർക്ക് നേരെ ആറംഗസംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്ക് നേരെ ആറംഗസംഘത്തിന്റെ ആക്രമണം. വയലരികത്ത് വീട്ടിൽ അജീഷ് (38), കുമാർ ഭവനിൽ ദിനീഷ് (34), തടിക്കട വീട്ടിൽ ശ്രീനുകുമാർ (34) എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വടിവാൾ, കത്തി തുടങ്ങിയ മാരകായുധങ്ങളുമായിട്ടാണ് അക്രമി സംഘം എത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് പ്രധാന റോഡിലെ പോസ്റ്റുകൾ മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ആര്യനാട് കെഎസ്ഇബിയിലെ കരാർ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. ​കണ്ടാലറിയാവുന്ന ആറുപേർ മൂന്നു ബൈക്കുകളിലായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. കോട്ടൂർ കാപ്പുകാട് വച്ചാണ് സംഭവം. കോൺട്രാക്ടർ ശ്രീദാസ്, ശലോമോൻ, ഷിബു, നടരാജൻ, വിപിൻ എന്നിവർക്കും മർദ്ദനമേറ്റു. സംഭവത്തിൽ ശ്രീദാസിൻ്റ മൊബൈൽ ഫോണും അജീഷിൻ്റെ രണ്ടു പവൻ്റെ മാലയും നഷ്ടമായി. മാസങ്ങൾക്കു മുൻപ് ആര്യനാട് കാഞ്ഞിരംമൂട് ഭാഗത്ത് വച്ച് മണ്ണുകടത്തുകാരുടെ ടിപ്പറുകൾ ദിനീഷ് തടഞ്ഞിടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

1 hour ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

2 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

2 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

3 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

3 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

3 hours ago