വൈദ്യുതി ബോര്‍ഡിന്റെ അറിവോ സമ്മതമോ ഇല്ലാതെ ബോര്‍ഡിന്റെ ഗ്രിഡിലേക്ക് വൈദ്യുതി കടത്തവിട്ട വകയില്‍ ആറുകോടി രൂപ ഇന്‍സുല്‍ കമ്പനിക്ക് നല്‍കാനുള്ള ഉത്തരവിനെതിരെ വൈദ്യുതി ബോര്‍ഡ് നിയമനടപടിക്കൊരുങ്ങുന്നു. റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും കമ്മിഷന്റെ ഉത്തരവ് അംഗീകരിക്കേണ്ടെന്നുമാണ് ബോര്‍ഡ് നിലപാട്. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ഉത്തരവിനെതിരെ ഹൈക്കോടതിയെയോ അപ്പ്ലെറ്റ് ട്രിബ്യൂണലിനെയോ സമീപിക്കാനാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം.
നിയമവിഭാഗത്തിന്റെ ഉപദേശം ലഭിച്ച ശേഷമാകും ഇക്കാര്യത്തിൽ വൈദ്യുതി ബോര്‍ഡ് അന്തിമ തീരുമാനമെടുക്കുക. ഇന്‍സുല്‍ കമ്പനിയുടെ സ്വകാര്യ വൈദ്യുതി ഉത്പാദന നിലയം ഇടുക്കിയിലാണ് സ്ഥിതിചെയ്യുന്നത്. വൈദ്യുതി ബോര്‍ഡുമായി ഒപ്പിട്ട കരാര്‍ പ്രകാരം കമ്പനി ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുകയും കഞ്ചിക്കോടുള്ള ഫാക്ടറിയിലെ ആവശ്യം കഴിഞ്ഞതിനുശേഷം ബാക്കി വൈദ്യുതി ബോര്‍ഡിന് നല്‍കാമെന്നുമായിരുന്നു കരാര്‍. എന്നാല്‍ കൊവിഡ് മൂലം മാര്‍ച്ച്മാസം മുതല്‍ കഞ്ചിക്കോടുള്ള ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ ഗ്രിഡിലേക്ക് വൈദ്യുതി കടത്തിവിട്ടത്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…