ആലപ്പുഴ: ഓവർ ടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അദ്ധ്യാപികക്ക് ദാരുണാന്ത്യം. അലക്ഷ്യമായി ഓവർ ടേക്ക് ചെയ്തു വന്ന കെ എസ് ആർ ടി സി ബസാണ് അദ്ധ്യാപികയുടെ സ്കൂട്ടറിൽ ഇടിച്ചത്. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് വിവരം.
കായംകുളം എസ് എൻ ഇന്റർനാഷണൽ സ്കൂളിലെ അദ്ധ്യാപികയായ സുമമാണ് മരിച്ചത്. കായംകുളം തട്ടാവഴി കവലയിൽ തട്ടാരമ്പലം റോഡിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അപകടം. കായംകുളത്തേക്ക് വരികയായിരുന്ന സുമം ഓടിച്ചിരുന്ന സ്കൂട്ടറിന്റെ ഹാൻഡിലിൽ അമിത വേഗത്തിൽ ഓവർ ടേക്ക് ചെയ്യുകയായിരുന്ന ബസ് തട്ടി.
തുടർന്ന് നിയന്ത്രണം നഷ്ടമായി ബസിനടിയിലേക്ക് വീണ സുമത്തിന്റെ തലയിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടി ചിതറിയ നിലയിലായിരുന്നു മൃതദേഹം. അപകടത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്നും ഇറങ്ങി ഓടിയതായി നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…