kerala

കെഎസ്ആര്‍ടിസിയുടെ പിന്‍വാതിലില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവതിയ്ക്ക് ഗുരുതര പരിക്ക്

വൈത്തിരിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണു. വൈത്തിരി സ്റ്റാന്‍ഡില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്ന ബസില്‍ നിന്നാണ് സ്ത്രീ തെറിച്ചുവീണത്. ബുധനാഴ്ച രാവിലെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്ത്രീയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഈ സമയത്ത് തൊട്ടു പിന്നില്‍ ഉണ്ടായിരുന്ന സ്വകാര്യ ബസ്, സ്ത്രീ തെറിച്ചുവീഴുന്നത് കണ്ട് ഉടനെ വാഹനം നിര്‍ത്തിയത് മൂലം വന്‍ അപകടം ഒഴിവായി.

കെഎസ്ആര്‍ടിസി ബസില്‍ ഓട്ടോമാറ്റിക് ഡോര്‍ ഉളളതാണ്. അതിനാല്‍ യാത്രക്കാര്‍ വാഹനത്തില്‍ കയറി കഴിഞ്ഞാല്‍ ഉടന്‍ തന്നെ വാതില്‍ അടയേണ്ടതാണ്. ഇതില്‍ വന്ന വീഴ്ചയാണ് സ്ത്രീ വീഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. സ്ത്രീ ബസില്‍ കയറി സുരക്ഷിത സ്ഥാനത്ത് എത്തി എന്ന് ഉറപ്പുവരുത്തുന്നതിന് മുന്‍പ് വാഹനം എടുത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

യാത്രക്കാർ വാഹനത്തിൽ കയറി സുരക്ഷിതമായി എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വാഹനം എടുക്കാൻ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇവിടെ ഇത് പാലിക്കപ്പെട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസി ബസിൽ ഓട്ടോമാറ്റിക് ഡോർ ഉള്ളതാണ്. അതിനാൽ യാത്രക്കാർ വാഹനത്തിൽ കയറി കഴിഞ്ഞാൽ ഉടൻ തന്നെ വാതിൽ അടയേണ്ടതാണ്. ഇതിൽ വന്ന വീഴ്ചയാണ് സ്ത്രീ വീഴാൻ കാരണമെന്നാണ് വിലയിരുത്തൽ. സ്ത്രീ ബസിൽ കയറി സുരക്ഷിത സ്ഥാനത്ത് എത്തി എന്ന് ഉറപ്പുവരുത്തുന്നതിന് മുൻപ് വാഹനം എടുത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൂടാതെ വൈത്തിരി സ്റ്റാൻഡിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് തിരിയുന്ന ഭാഗത്തെ വളവിൽ റോഡിൽ ചരിവുണ്ട്. ഇതാകാം സ്ത്രീ തെറിച്ചുപോകാൻ ഇടയാക്കിയതെന്ന് കണക്കാക്കുന്നു

വാഹനം പരിശോധിച്ചതിന് ശേഷം മാത്രമേ, കണ്ടക്ടറുടെയോ ഡ്രൈവറുടെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ. സാങ്കേതിക പ്രശ്നങ്ങൾ കാരണം വാതിൽ അടയാതെ പോയതാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടി വരും. സ്ത്രീ തെറിച്ചുവീണ സംഭവത്തിൽ കണ്ടക്ടർക്കും ഡ്രൈവർക്കും വീഴ്ച സംഭവിച്ചു എന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരാണ് എന്ന് കണ്ടാൽ കണ്ടക്ടർക്കും ഡ്രൈവർക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

Karma News Network

Recent Posts

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

40 mins ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

1 hour ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

2 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

3 hours ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

3 hours ago