വയനാട്: കെ.എസ്.ആര്.ടി.സി. ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. കൈനാട്ടിയില്‍ രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. നടവയലില്‍ നിന്നും ചങ്ങനാശേരിക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ കാലിലാണ് പരിക്ക്. കല്പറ്റ ടൗണ്‍ ഭാഗത്ത് നിന്നു വന്ന ലോറി തെറ്റായ ദിശയിലെത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന് സംശയമുണ്ട്. അതേസമയം പാലക്കാട് റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. പാലക്കാട് മുതലമട കാടംകുറിശ്ശിയിൽ താമസിക്കുന്ന വിൽസൺ-ഗീതു ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയിൽ പാലൊഴിക്കുന്നതിനായി പോകുന്ന സമയത്തായിരുന്നു അപകടം.
ഇവരുടെഅയൽവാസിയായ എം കുട്ടപ്പന്റെ 15 വർഷത്തോളം പഴക്കം ചെന്ന മതിൽക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തിൽ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…