കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസിൽ വയോധികൻ അറസ്റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശി ലാസർ (60) ആണ് പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസിൽ യാത്രക്കാരായിരുന്ന പ്രതിയും പെൺകുട്ടിയും. പെരുമ്പാവൂരിന് സമീപം മലമുറിയിൽ എത്തിയപ്പോഴാണ് ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരിയായ പെൺകുട്ടിയോട് പ്രതി അപമര്യാദയായി പെരുമാറിയത്.
പെൺകുട്ടി ഒച്ചവച്ചതിനു പിന്നാലെ ആളുകൾ പ്രതിയെ പിടികൂടുകയായിരുന്നു. പെരുമ്പാവൂർ ബസ് സ്റ്റാന്ഡില് എത്തിയപ്പോൾ ഇയാളെ പെരുമ്പാവൂർ പൊലീസിന് കൈമാറുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ സംഭവം നടന്നത് കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് ബോധ്യപ്പെട്ടതിനാൽ പ്രതിയെ കുറുപ്പുംപടി പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…