topnews

അമിതവേഗതയിൽ ഓവര്‍ടേക്കിങ്, കാറിൽ തട്ടിയതിന് പിന്നാലെ വെല്ലുവിളി, KSRTC ബസ് പോലീസ് കസ്റ്റഡിയിൽ

നെടുങ്കണ്ടം : ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിലിടിച്ച് അപകടമുണ്ടാക്കിയ കെ.എസ്.ആര്‍.ടി.സി ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിനുശേഷം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി കാറിലുണ്ടായിരുന്നവര്‍ ആരോപിച്ചു. ഇടുക്കി നെടുങ്കണ്ടം ടൗണില്‍ കോ ഓപ്പറേറ്റീവ് ബാങ്കിന് സമീപമായിരുന്നു അപകടം.

മുനിയറ സ്വദേശി പ്ലാറ്റില്‍ അരുണിന്റെ കാറിലാണ് നെടുങ്കണ്ടം കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍.15 എ 0330 എന്ന കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ചത്. ഈ സമയം കാറിൽ യുവതിയും കൈക്കുഞ്ഞും ഉണ്ടായിരുന്നു. ഇവർ ഇരുന്ന വശത്തായിരുന്നു ബസ് ഇടിച്ചത്. അപകടമുണ്ടായിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കാതെ മുന്നോട്ടെടുക്കാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞു.

ബസ് ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് കുടുംബം പരാതിപ്പെട്ടു. കാറുടമയോട് കേസ് കൊടുക്കാനായി ജീവനക്കാര്‍ വെല്ലുവിളിച്ചു. എസ്.ഐയ്ക്ക് പോലും ബസ് കസ്റ്റഡിയിലെടുക്കാന്‍ അധികാരമില്ലെന്ന്‌ കണ്ടക്ടര്‍ പറഞ്ഞു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ സ്‌റ്റേഷനില്‍ കിടന്ന വണ്ടി ഡിപ്പോ മാനേജരുടെ അഭ്യര്‍ത്ഥന മാനിച്ച് വിട്ടു നൽകി.

karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

6 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

33 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago