crime

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ഡ്രൈവറെ മർദ്ദിച്ചു, അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

തിരുവനന്തപുരം . ബസിൽ കയറ്റിയില്ല എന്നാരോപിച്ച്കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ.പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്.വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാർ (51)നാണ് മർദ്ദനമേറ്റത്.

വലതുകൈയ്യുടെവിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന്  ശശികുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ച് 3.30നാണ് സംഭവമുണ്ടായത്. ശശികുമാറിനെ ആക്രമിച്ചതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചു. ബസ്സിൽ ശക്തമായി ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് നിർത്താതെ കെഎസ്ആർടിസി പോത്തൻകോട് സ്റ്റാൻഡിലേക്ക് പോയി.

തുടർന്ന് പുറകെ എത്തിയ ബസ്സിൽ കയറി സ്റ്റാൻഡിൽ വന്ന പ്രതികൾ ഡ്രൈവറെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു.  അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

6 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

6 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

7 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

7 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

8 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

9 hours ago