kerala

വാക്ക് പാലിക്കാതെ സർക്കാർ, ശമ്പളമില്ലാതെ പ്രതിസന്ധിയിലായി കെഎസ്ആർടിസി ജീവനക്കാർ

കോഴിക്കോട്: ശമ്പളമില്ലാതെ പ്രതിസന്ധിയിലായി കെഎസ്ആർടിസി ജീവനക്കാർ. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു ശമ്പളം ഒക്ടോബർ അവസാനമായിട്ടും ലഭിച്ചില്ല. എല്ലാ മാസവും 15ന് മുമ്പ് രണ്ടാം ഗഡു നൽകുമെന്നായിരുന്നു മാനേജ്‌മെന്റ് ജീവനക്കാരോട് അറിയിച്ചിരുന്നത്. ആ വാക്ക് പാലിക്കാതെ സർക്കാർ കൈയ്യൊഴിഞ്ഞതോടെ ദൈനം ദിന ചെലവുകൾക്ക് പോലും പണമില്ലാതെ അവധിക്ക് അപേക്ഷിക്കുകയാണ് ജീവനക്കാർ.

പരീക്ഷണങ്ങൾ പലതു നടത്തിയിട്ടും നഷ്ടത്തിൽ നിന്ന് കരകയറാൻ ആകാത്തതിൽ മാനേജ്‌മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്. 50 കോടി രൂപ മാസം തോറും നൽകാമെന്നായിരുന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും മാനേജ്‌മെന്റിന് നൽകിയ ഉറപ്പ്. എന്നാൽ കുറച്ച് മാസങ്ങളായി നൽകുന്നത് 30 കോടി മാത്രമാണ്. അതും ഇനി മാനേജ്‌മെന്റ് തന്നെ കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം.

തർക്കങ്ങൾ തീർത്ത് ശമ്പളം മുടങ്ങാതെ ലഭിക്കുന്ന സാഹചര്യമുണ്ടാക്കണമെന്നാണ് തൊഴിലാളികൾ ഒരേ സ്വരത്തിൽ പറയുന്നത്. കാര്യങ്ങൾ ഇങ്ങനെ പോവുകയാണെങ്കിൽ ജീവിതം തന്നെ കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് പല ജീവനക്കാരും പറയുന്നു.

Karma News Network

Recent Posts

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

6 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

35 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

35 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

2 hours ago