kerala

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കി, കൂട്ട അവധിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ

കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം ഡിപ്പോയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് 12 ജീവനക്കാര്‍ അവധിയെടുത്തത്.

സർവ്വീസ് മുടങ്ങിയതോടെ കൊടുംചൂടിൽ നിരവധി യാത്രക്കാരാണ് വലഞ്ഞത്. മദ്യപിച്ചതായി കണ്ടെത്തിയ ഡ്രൈവർമാർക്കെതിരെയും അകാരണമായി അവധിയെടുത്തവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പത്തനംതിട്ട വിജിലൻസ് ഇൻസ്‌പെക്ടർ ഇൻചാർജ് ജയചന്ദ്രൻ പിള്ള, ഉദ്യോഗസ്ഥരായ പ്രകാശ് ചന്ദ്രൻ, അനൂപ് എന്നിവരാണ് പരിശോധന നടത്തിയത്.

മുന്നറിയിപ്പില്ലാതെയാണ് ജീവനക്കാര്‍ കൂട്ടഅവധി എടുത്തത്. സംഭവത്തില്‍ പ്രതികരിക്കാന്‍ ഡിപ്പോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മൂന്നുപേരെ പിടികൂടിയിരുന്നു. ഇതറിഞ്ഞാണ് 12 പേര്‍ അവധിയെടുത്തത്. ജീവനക്കാര്‍ കൂട്ടഅവധി എടുത്തതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. മലയോരമേഖലയിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങിയത്.

karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

8 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

9 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

9 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

9 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

10 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

11 hours ago