topnews

കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം; നാളെ മുതൽ ശമ്പള വിതരണം തുടങ്ങും

തിരുവനന്തപുരം: ശക്തമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി നാളെ മുതൽ ശമ്പളം വിതരണം ചെയ്യും. കെഎസ്ആർടിസി മാനേജ്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ള 30 കോടി രൂപ നാളെ കിട്ടുമെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ഇതിനുപുറമേ ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

വിശേഷദിവസങ്ങളായ വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാതിരുന്നതിനെത്തുടർന്ന് ജീവനക്കാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സി.ഐ.ടി.യു. ആഭിമുഖ്യത്തിലുള്ള യൂണിയൻ, ചീഫ് ഓഫീസിന് മുന്നിൽ റിലേ നിരാഹാര സമരം തുടരുകയാണ്.ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സി.ഐ.ടി.യു, ബി.എം.എസ്. യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിലുള്ള ടി.ഡി.എഫ്. മെയ് 6ന് പണിമുടക്കും.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

22 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

28 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

54 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago