കൊച്ചി. മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പിഎ അബ്ദുല്‍ നാസറിന് വെട്ടേറ്റ സംഭവത്തില്‍ കെ എസ് യു പ്രവര്ത്തകന് അറസ്റ്റില്‍. കേസില്‍ എട്ടാം പ്രതിയും എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഇജ്ലാണ് അറസ്റ്റിലായത്. നാടകോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടക പരിശീലനത്തിന്റെ ചുമതലക്കാരനായ നാസര്‍ പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.
ആക്രമത്തില്‍ ഒപ്പം ഉണ്ടായിരുന്ന ബിഎ ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ഥി അശ്വതിക്ക് പരിക്കേറ്റു. പ്രതികള്‍ എല്ലാം കെ എസ് യു ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പ്രതികള്‍ക്കെതിരെ വധ ശ്രമം, നിയമവിരുദ്ധ കൂട്ടംകൂടല്‍, കലാപശ്രമം, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തി.
അതേസമയം അധ്യാപകനായ കെഎം നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിച്ചതാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാത്രി 11.20 ഓടെയാണ് സംഘര്‍ഷം ഉണ്ടായത്. മഹാരാജാസ് കോളേജിലെ സെന്റര്‍ സര്‍ക്കിളില്‍ വെച്ച് പ്രതികള്‍ നാസറിനെ തടഞ്ഞ് നിര്‍ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…