topnews

ത്രിവര്‍ണത്തില്‍ തകര്‍ത്തെറിഞ്ഞു കാവിയില്‍ കത്തിച്ചാമ്പലായി, കെടി ജലീല്‍

തിരുവനന്തപുരം: ബാബറി മസ്ജിദ് പൊളിച്ച കേസിലെ കോടതി വിധിയിൽ പ്രതിഷേധിച്ച് മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നരസിംഹറാവു സർക്കാരിന്റെ സർവ സന്നാഹങ്ങളെയും കാറ്റിൽപറത്തി ബാബറി മസ്ജിദ് നിലംപരിശാക്കാൻ കഴിഞ്ഞ ആത്മ വിശ്വാസമാണ് സംഘപരിവാറിനെ രാജ്യത്ത് അധികാരത്തിലെത്തിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി വിമർശനം. സുപ്രീംകോടതി വിധിയിലൂടെ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണി തുടങ്ങിക്കഴിഞ്ഞു. പുതിയ മസ്ജിദ് പണിയാൻ അഞ്ചേക്കർ ഭൂമിയും ലഭ്യമാക്കി. ഇപ്പോഴിതാ ലോകം മുഴുക്കെ വേദനയോടെ നേർകണ്ണുകൊണ്ട് കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ ചുണ്ടുപലകയാണ് വിധിയെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പ് ഇങ്ങനെ
ത്രിവർണ്ണത്തിൽ തകർത്തെറിഞ്ഞു കാവിയിൽ കത്തിച്ചാമ്പലായി

കറുപ്പും കാവിയും ഇടചേർന്ന പുറംചട്ടയുമായി 2006 ആഗസ്റ്റ് ഒന്നിനാണ് പെൻഗ്വിൻ ബുക്സ് “അയോദ്ധ്യ – ഡിസംബർ 6, 1992” എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെടുന്ന സമയത്ത് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ്സ് നേതാവ് നരസിംഹ റാവുവാണ് ഗ്രന്ഥകർത്താവ്. മതനിരപേക്ഷതയുടെ കൂടി സൗധമായി ഗണിക്കപ്പെട്ടിരുന്ന ഒരു ചരിത്ര സ്മാരകം തകർക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ്സിനുണ്ടായ നഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തി റാവു അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്; “ഭാവി എൻ്റെ നിലപാട് ശരിവെയ്ക്കുമോയെന്ന് കണ്ടറിയണം. ശരിവെച്ചാൽ സന്തോഷം”.

അന്നത്തെ കേന്ദ്ര സർക്കാരിൻ്റെ സർവ സന്നാഹങ്ങളെയും കാറ്റിൽപറത്തി ബാബരി മസ്ജിദ് നിലംപരിശാക്കാൻ കഴിഞ്ഞു എന്ന ആത്മ വിശ്വാസമാണ് സംഘ്പരിവാരങ്ങളെ രാജ്യത്ത് ഇത്രപെട്ടന്ന് അധികാരത്തിലെത്തിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ബി.ജെ.പി യുടെ അധികാര മോഹം പൂവണിയാൻ കുറേക്കൂടി പതിറ്റാണ്ടുകൾ അവർക്ക് കാത്തിരിക്കേണ്ടി വരുമായിരുന്നു. ആ കാലദൈർഘ്യം ചുരുക്കിക്കൊടുക്കാൻ കോൺഗ്രസ്സിനും അവരെ പിന്താങ്ങിയ മുസ്ലിംലീഗ് ഉൾപ്പടെയുള്ളവർക്കും സാധിച്ചുവെന്നതിൻ്റെ പേരിലാകും റാവുവും റാവുവിനെ പിന്തുണച്ചവരും ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ടാവുക.

സുപ്രീംകോടതി വിധിയിലൂടെ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണി തുടങ്ങിക്കഴിഞ്ഞു. പുതിയ മസ്ജിദ് പണിയാൻ അഞ്ചേക്കർ ഭൂമിയും ലഭ്യമാക്കി. ഇപ്പോഴിതാ ലോകം മുഴുക്കെ വേദനയോടെ നേർകണ്ണുകൊണ്ട് കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിൻ്റെ വ്യക്തമായചുണ്ടുപലകയാണ് ഇത്.

ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതിൻ്റെ പേരിൽ കോൺഗ്രസ്സിന് ഭവിച്ച തീരാനഷ്ടം കണ്ടും, ആർ.എസ്.എസിനും ബി.ജെ.പിക്കും കിട്ടിയ വൻലാഭം കൺകുളിർക്കെ ആസ്വദിച്ചും നരസിംഹ റാവു മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുക? കോൺഗ്രസ്സിൻ്റെ വിഷലിപ്ത മതേതരത്വത്തെ തിരിച്ചറിയാൻ ഇനിയും മതേതരവാദികളും മത ന്യൂനപക്ഷങ്ങളും വൈകിയാൽ അവരെ കാത്തിരിക്കുന്നത് അനുഭവിച്ചതിനേക്കാൾ വലിയ ദുരന്തമാകും. കാലത്തിൻ്റെ മലമടക്കുകളിൽ പാടിപ്പതിഞ്ഞ വരികളാണ് മനസ്സിൽ തെളിയുന്നത്; “മുന്നിൽ നിന്ന് വെടിയുതിർത്താൽ പ്രതിരോധകവചം തീർക്കാം, പിന്നിൽ ചതിക്കുഴി തീർത്താലോ, അടിതെറ്റി നിപതിക്കലല്ലാതെ മറ്റെന്തുവഴി”.

Karma News Network

Recent Posts

വീട് കുത്തിത്തുറന്ന് കവർച്ച, പണവും സ്വർണാഭരണങ്ങളും നഷ്ടമായി, മൂന്ന് പേർ പിടിയിൽ

വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…

19 mins ago

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഒരുവർഷം, നഷ്ടപരിഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…

50 mins ago

മഞ്ഞുമ്മൽ ബോയ്സ് കേസ്, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ…

1 hour ago

സുഗന്ധഗിരി വനംകൊള്ള, ഡിഎഫ്ഒയെ സ്ഥലം മാറ്റി

വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന്…

1 hour ago

ആദ്യ യാത്രയിൽ തന്നെ നവകേരള ബസിന്റെ ഹൈഡ്രോളിക് ഡോർ കേടായി, ബാഗിന്റെ വള്ളികൊണ്ട് കെട്ടിവെച്ച് യാത്ര തുടരുന്നു

കോഴിക്കോട് : ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത്…

2 hours ago

എയർകൂളറിൽ നിന്ന് ഷോക്കേറ്റു, പാലക്കാട് റ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്‌ലി ദമ്പതികളുടെ മകൻ ഏദനാണ്…

2 hours ago