topnews

4000 കോടി നിക്ഷേപം തകർന്നു, കെ.ടി.ഡി.എഫ്.സി ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്, EXCLUSIVE

കേരളത്തിലെ സഹകരണ ബാങ്കിങ്ങ് മേഖലയിൽ വൻ ദുരന്തം. കേരള ബാങ്കിനു 900 കോടി രൂപ തിരിച്ചടയ്ക്കാനുള്ള കേരള ഗതാഗത വികസന ധനകാര്യ കോർപറേഷൻ്റെ അതായത് കെ ടിഡി എഫ് സി ) യുടെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ചെറിയ കാര്യം അല്ല. അല്പ്പം മുമ്പാണ്‌ കർമ്മ ന്യൂസ് സഹകരണ ബാങ്കുകൾ പൊട്ടിയാൽ എന്ത് ചെയ്യണം എന്ന ഒരു വാർത്ത പുറത്ത് വിട്ടത്. അപ്പോൾ വന്ന ഒരു കമന്റ് ഇങ്ങിനെ. കർമ്മയുടെ പത്രാധിപരേ..സഹകരണ മേഖല ലക്ഷ കണക്കിനു ജനങ്ങളുടെ ആശ്രയമാണ്‌. അതിനേ തകർക്കരുത്. തെറ്റുകൾ ഉണ്ടേൽ തിരുത്തി മുന്നോട്ട് പോകണം..നോക്കുക.. ഇവിടെ കർമ്മയുടെ പത്രാധിപരല്ല സഹകരണ ബാങ്കുകൾ തകർത്തതും തകർക്കുന്നതും. ഭരിക്കുന്ന പാർട്ടികൾ തന്നെ. ഏറ്റവും അധികം സി.പി.എം…രണ്ടാമത് കോൺഗ്രസ്, ബിജെപിയും ഒട്ടും മോശമല്ല. കാരണം കൈവിരലിൽ എണ്ണാവുന്ന ചില ബാങ്ക് അവർക്കും ഉണ്ട്. അവിടെയും വൻ ലോൺ തട്ടിപ്പുകൾ പുറത്ത് വന്ന് കഴിഞ്ഞു. ചുരുക്കത്തിൽ എല്ലാ രാഷ്ട്രീയക്കാരും കൈയ്യിട്ട് വാരി മലയാളികളുടെ കോടി കണക്കിനു രൂപയുടെ നിക്ഷേപം പെരുവഴിയിലാക്കി

ഇപ്പോൾ വന്ന പ്രധാന വാർത്ത കേരള ഗതാഗത വികസന ധനകാര്യ കോർപറേഷൻ്റെ (കെ ടിഡി എഫ് സി ) യുടെ തകർച്ചയാണ്‌. റിസർവ് ബാങ്ക് നിയമ വിരുദ്ധമായ ഇതിന്റെ പ്രവർത്തനം കണ്ടെത്തിയതിനാൽ ലൈസൻസ് റദ്ദാക്കി ഇരിക്കുന്നു. ഇത് കേരളത്തിലെ മുഴുവൻ സഹകരണ ബാങ്കുകളേയും ബാധിക്കും. സഹകരണ ബാങ്ക് നെറ്റ് വർക്കുകൾക്ക് കനത്ത പ്രഹരമാണ്‌ കെ ടിഡി എഫ് സി ക്കെതിരായ റിസർവ് ബാങ്കിന്റെ നടപടി.പൊതുജനങ്ങളുടെയും ബാങ്ക് ഇടപാടുകരുടേയും ശ്രദ്ധയിലേക്ക് വീണ്ടും അറിയിക്കുകയാണ്‌…കേരളത്തിലെ സഹകരണ ബാങ്കുകൾ തകർച്ചക്ക് ആക്കം കൂട്ടി കെ ടിഡി എഫ് സി ) യുടെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി എന്നതാണ്‌ ഏറ്റവും പ്രധാന അപ്ഡേറ്റ്. 4000 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാട് ഈ സ്ഥാപനം നിക്ഷേപം ആയും ലോൺ ആയും നടത്തിയിട്ടുണ്ട് എന്ന് അനൗദ്യോഗികമായ വിവരങ്ങൾ ഉണ്ട്. ചിലപ്പോൾ അതിലും കൂടാം. ഇനി കെ ടിഡി എഫ് സി ) യുടെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കാൻ കാരണം നിയമ വിരുദ്ധ പ്രവർത്തനമാണ്‌.

ബംഗാളിലെ കൽക്കത്ത ശ്രീരാമ കൃഷ്ണ മിഷനിൽ നിന്നും 170 കോടി രൂപ നിക്ഷേപം വാങ്ങിയത് തിരിച്ച് നൽകുന്നതിൽ കേരള ഗതാഗത വികസന ധനകാര്യ കോർപറേഷൻ പരാജയപ്പെട്ടു. നിക്ഷേപം മടക്കി നല്കാത്തതിനെതിരെ കല്ക്കത്തയിലെ കല്ക്കത്തയിലെ ശ്രീരാമ കൃഷ്ണ മിഷൻ റിസർവ് ബാങ്കിനോടു പരാതിപ്പെട്ടു. തുടർന്നു റിസർവ് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് കെടിഡി എഫ് സി യുടെ പാപ്പരത്തം വെളിപ്പെട്ടത്. ഇനി മേലിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും വായ്പ എടുക്കുന്നതും കൊടുക്കുന്നതും വിലക്കിക്കൊണ്ടാണ് റിസർവ് ബാങ്ക് കെ ടിഡി എഫ് സി യുടെ ലൈസൻസ് റദ്ദാക്കിയത്. കെ ടിഡി എഫ് സി നിക്ഷേപങ്ങൾക്ക് സർക്കാർ ഗാറൻ്റിയുണ്ടെങ്കിലും പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ ഭൂരിഭാഗം നിക്ഷേപകർക്കും തുക തിരിച്ചു കിട്ടില്ല.

ഇനി കെ എസ് ആർ ടി സിക്കെതിരായ റിസർവ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കൽ നടപടി കേരളത്തേ എങ്ങിനെ ബാധിക്കും എന്ന് പറയാം. ഓരോ ബാങ്കിങ്ങ് ഇടപാടുകാരും ശ്രദ്ധിച്ച് തന്നെ കേൾക്കണം. ഇപ്പോൾ പാപർ ആയ കെ എസ് ആർ ടി സി എന്ന കേരള സർക്കാർ സ്ഥാപനം കേരള ബാങ്കിനു പുറമെ പ്രധാന ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും കെടിഡി എഫ് സി കോടികൾ വായ്പ എടുത്തിട്ടുണ്ട്.ഇത് ആയിര കണക്കിനു കോടികൾ വരും. അതായത് കേരള ബാങ്കും ജില്ലാ സഹകരണ ബാങ്കും നല്കിയ നിക്ഷേപങ്ങൾ ഇടപാടുകാർ നല്കിയ നിക്ഷേപ തുകയാണ്‌. ജില്ലാ ബാങ്കുകൾക്ക് കോടികൾ മാനത്ത് നിന്നും പൊട്ടി വീണ്‌ കിട്ടില്ല. അത് ജനങ്ങൾ നല്കിയ നിക്ഷേപവും, പ്രാദേശിക സഹകരണ ബാങ്കുകൾ നടത്തിയ നിക്ഷേപവും ആണ്‌. ഈ തുക (കെ ടിഡി എഫ് സിക്ക് നിക്ഷേപം ആയി നല്കി. (കെ ടിഡി എഫ് സി ഈ തുക എടുത്ത് കെ എസ് ആർ ടി സിക്ക് ലോൺ നല്കി.

ബാക്കി തുക വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് വാഹനം വാങ്ങാനും, സർക്കാർ സ്ഥാപനങ്ങൾക്ക് ലോണായും നല്കി. അതായത് കെ എസ് ആർ ടി സിക്ക് ലോൺ നല്കാൻ കേരള സർക്കാർ രൂപീകരിച്ച ഒരു ഉടായിപ്പ് സംഭവം ആയിരുന്നു (കെ ടിഡി എഫ് സി. ഇതിനായി സഹകരണ മേഖലയിലേ ആയിര കണക്കിനു കോടിയുടെ നിക്ഷേപം വാങ്ങി ദുരുപയോഗം ചെയ്തു. ഫലത്തിൽ ഇപ്പോൾ (കെ ടിഡി എഫ് സിക്ക് കല്ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷനിൽ നിന്നും വാങ്ങിയ 170 കോടി പോലും കൊടുക്കാൻ ഇല്ലാതെ പാപ്പരായി. പിന്നെ എങ്ങിനെ സഹകരന മേഖലയിൽ നിന്നും കടം വാങ്ങിയ ആയിര കണക്കിനു കോടികളുടെ നിക്ഷേപം മടക്കി നല്കും. ഗുരുതരമായ നിലയമ ലംഘനവും തകർച്ചയും വ്യക്തമായതിനാലാണ്‌ ഇപ്പോൾ റിസർവ് ബാങ്ക് വടി എടുത്ത് ചൂരൽ പ്രയോഗം നടത്തിയതും ലൈസൻസ് തന്നെ റദ്ദാക്കിയതും.

ഇതിനെല്ലാം കാരണം പിണറായി സർക്കാരും സി പി എമ്മിന്റെ നേതാക്കളും തന്നെ. കേരളത്തിലെ സഹകരന മേഖലയിൽ തഴച്ച് വളർന്ന് കിടന്ന ആയിര കണക്കിനു കോടികളുടെ നിക്ഷേപം ഇവർ ചൂഷണം ചെയ്തു. തിരിമറി നടത്തി.ഇപ്പോൾ ലൈസൻസ് റദ്ദ് ചെയ്ത് കെ ടി ഡി എഫ് സിക്ക് കേരള ബാങ്കിനു മാത്രം 900 കോടിയാണ്‌ കൊടുക്കാനുള്ളത്.കേരള ബാങ്കിനു പുറമെ പ്രധാന ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും കെടിഡി എഫ് സി കോടികൾ വായ്പ എടുത്തിട്ടുണ്ട്. ഈ തുകയും നിഷ്ക്രിയ ആസ്തികളായി മാറുന്നത് കേരളത്തിലെ സഹകരണ മേഖലയെയാകെ തകർക്കും. കെടിഡി എഫ് സി ക്കുണ്ടായ തകർച്ച ക്രമേണ കേരള ബാങ്കിലേക്കും സഹകരണ ബാങ്കുകളിലേക്കും പടർന്നു പിടിക്കും.

കെ എസ് ആർ ടി സിക്ക് ദൈനംദിന പ്രവർത്തനങ്ങൾക്കു വരെ ചെലവഴിക്കാൻ കെടിഡി എഫ് സി യിൽ നിന്നു ശത കോടികൾ വായ്പ എടുത്തിരുന്നു. തിരിച്ചടയ്ക്കാൻ കഴിയാതായതോടെ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ ഷോപ്പിങ് കോംപ്ലക്സുകൾ സഹിതമുള്ള ആസ്തികൾ കെ ടിഡി എഫ് സി ഏറ്റെടുത്തു. പക്ഷേ കെ ടി ഡി എഫ്‌സിയിൽ നിക്ഷേപകർക്ക് കാലാവധിക്കു ശേഷം തുക മടക്കി നൽകാനാകാത്ത സ്ഥിതിയുണ്ടായി. കെ എസ് ആർ ടി സി ഷോപ്പിങ് കോംപ്ലക്സുകൾ ലേലം ചെയ്താൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകും. കെ എസ് ആർ ടി സിയുടെ ആസ്തിയും ബസ് സ്റ്റാന്റുകളും എങ്ങിനെ ലേലം ചെയ്ത് വില്ക്കാൻ ആകും.ആകെ വൻ ദുരന്തം ആവുകയാണ്‌ സഹകരണ മേഖലയിലെ പുതിയ നീക്കവും നടപടികളും.

കെടിഡി എഫ് സി ക്കു കേരള ബാങ്കും സഹകരണ ബാങ്കുകളും നൽകിയ വായ്പകൾ നിഷ്ക്രിയ ആസ്തിയായി മാറിക്കഴിഞ്ഞു. കരിവന്നൂർ തട്ടിപ്പു പുറത്തു വന്നതോടെ നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ട സഹകരണ മേഖലയ്ക്ക് കെ ടിഡി എഫ് സി തകർച്ച കൂനിന്മേൽ കുരുവാകും. സഹകരണ ബാങ്കുകളുടെ തകർച്ച മുന്നിൽ കണ്ട് പലയിടത്തും കൂട്ടത്തോടെ നിക്ഷേപങ്ങൾ പിൻവലിക്കുന്നുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപ – വായ്പാ അനുപാതം തകിടം മറിയുന്ന നിലയിലേക്കാണ് പ്രതിസന്ധി നീങ്ങുന്നത്. പല സഹകരണ ബാങ്കുകളും നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനു പരിധി നിശ്ചയിച്ചു കഴിഞ്ഞു. ഇതിൽ നിക്ഷേപകർ പരസ്യമായി പ്രതിഷേധിക്കുന്ന സാഹചര്യം ഉടലെടുത്താൽ സഹകരണ ബാങ്കുകൾ അടച്ചു പൂട്ടുന്ന സ്ഥിതിയുണ്ടാകും. വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാർ ദുരിതത്തിലാകും.

Karma News Network

Recent Posts

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

9 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

45 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

1 hour ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

1 hour ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

2 hours ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

2 hours ago