topnews

സിസ തോമസിന്റെ നിയമനം; ഉത്തരവ് റദ്ദാക്കാനുള്ള സർക്കാർ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: കെ. ടി .യു വിസിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിസ തോമസിന്റെ നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമായാണോ ഗവർണറുടെ ഉത്തരവ് എന്ന കാര്യത്തിൽ യുജിസി ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും. സിസ തോമസിന്റെ നിയമനം സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി കോടതി തള്ളിയിരുന്നു.

എന്നാൽ വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സർക്കാരിന്റെ വാദം. അതുകൊണ്ട് തന്നെ ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും, റദ്ദാക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. കേസിൽ യുജിസിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. സർക്കാർ മുന്നോട്ട് വച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വിസിയുടെ അധിക ചുമതല നൽകിയത്.

അതേസമയം കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി. സംസ്ഥാന സാംസ്കാരിക വകുപ്പാണ് ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഗവര്‍ണറും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കമാണ്‌ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തല്‍സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കികൊണ്ടുള്ള സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

Karma News Network

Recent Posts

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

13 mins ago

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

19 mins ago

ബംഗാളിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, അനേകം യാത്രക്കാർ അപകടത്തിൽപെട്ടു, അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ…

34 mins ago

മാനസിക സമ്മർദം മൂലം മാറി നിന്നത്, കാണാതായ പൊലീസുകാരൻ തിരിച്ചെത്തി

കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം…

1 hour ago

ഞങ്ങളുടേത് കോമ്പോ അല്ല, ഗബ്രിയെ കിട്ടിയതിൽ ഭാ​ഗ്യവതി, പരിശുദ്ധമായ സ്നേഹമാണ്, ഫിനാലക്ക് പിന്നാലെ ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ്…

2 hours ago

ന്യൂനപക്ഷ ഭീഷണിക്കു വഴങ്ങില്ല, രക്തസാക്ഷിയാകാനും തയ്യാർ- വെള്ളാപ്പള്ളി

കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.…

2 hours ago