kerala

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി സർക്കാർ. പിടിച്ചുനിൽക്കാനാകാതെ പൂട്ടേണ്ട ഗതിയിലാണ് സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ.

ഊണിനു സർക്കാർ നൽകിയിരുന്ന 10 രൂപ സബ്‌സിഡി നിർത്തലാക്കിയതിനു പിന്നാലെ സംസ്ഥാന സർക്കാർ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയുമാണ് ഇപ്പോൾ നിർത്തലാക്കി.

അരിവില കുതിയ്ക്കുന്നു. കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലായി ഇപ്പോഴത്തെ അരി വില. ഇതു വാങ്ങി വേണം 30 രൂപയ്ക്ക് ഊണ് വിളമ്പാൻ. പണമടച്ചു വാങ്ങാൻ എത്തിയപ്പോഴാണ് സബ്‌സിഡി അരി നിർത്തലാക്കിയെന്ന് ഇവർ അറിയുന്നത്. കഴിഞ്ഞ വർഷം നിർത്തലാക്കിയ ഊണിന്റെ സബ്‌സിഡി ഇനത്തിലും കിട്ടാനുണ്ട് ലക്ഷങ്ങൾ. ഇതോടെ കടത്തിന് മുകളിൽ കടത്തിലാണിവർ. പച്ചക്കറിക്കും പലചരക്കിനും മീനിനും എല്ലാം വില കുതിക്കുകയാണ്. ഈ അവസ്ഥയിൽ സംരംഭം നടത്തികൊണ്ട് പോകാൻ പറ്റാത്ത സ്ഥിതിയാണ്.

അരിയുടെ പ്രതിസന്ധി അറിയിച്ചപ്പോൾ ഊണിനു വിലകൂട്ടാനാണ് നിർദ്ദേശം കിട്ടിയത്. സാധാരണക്കാരന് ഇത് താങ്ങാനാവില്ലെന്ന് ജനകീയ ഹോട്ടൽ ജീവനക്കാർ പറയുന്നു. വില കൂട്ടി ലാഭം കൊയ്യണമെന്ന് ഇവരാരും ആഗ്രഹിക്കുന്നില്ല. അന്നന്നത്തെ അന്നത്തിനു വേണ്ടിയാണ് സംരംഭം.ഈ നില പോയാൽ ജനകീയ ഹോട്ടലിൽ ഊണു വിളമ്പണമെങ്കിൽ സ്വന്തം വീട് പട്ടിണിയാക്കേണ്ടി വരുമെന്ന ഗതികേടിലാണിവ‍ർ.

Karma News Network

Recent Posts

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

12 mins ago

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

38 mins ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

1 hour ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

2 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

3 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

3 hours ago