entertainment

ശീതളിനെ നടുവിലിരുത്തി കുടുംബവിളക്ക് സീരിയലിലെ ഏട്ടന്മാരുടെ ബോഡി വിത്ത് മസില്‍ ഷോ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ പരമ്പയാണ് കുടുംബവിളക്ക്. ഒരു വീട്ടിലെ അച്ഛനും അമ്മയും മക്കളും മരുമക്കളും ഒക്കെ തമ്മിലുള്ള പ്രശ്‌നങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം. പരമ്പരയില്‍ ശത്രുക്കളെ പോലെ പരസ്പരം തമ്മില്‍ തല്ലുന്നവരൊക്കെ ആണെങ്കിലും ലൊക്കേഷനില്‍ അവര്‍ അങ്ങനെയല്ലെന്ന് പല പ്രാവശ്യം തെളിയിച്ചു കഴിഞ്ഞു.

പലപ്പോഴായി താരങ്ങള്‍ കുടുംബവിളക്കിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള രസകരമായ വീഡിയോകള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടിമാരുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍ ലോകത്ത് വൈറല്‍ ആയിരുന്നു. ഒരോ ദിവസവും പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ വ്യത്യസ്ത പോസ്റ്റുകളുമായാണ് എത്തുന്നത്.

ഇപ്പോള്‍ നുബിന്‍ പങ്കുവെച്ച ഒരു ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്. അടുക്കളയില്‍ നിന്നുമുള്ള ജിമ്മന്മാരുടെ ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ‘ലൊക്കേഷന്‍ ഫണ്‍, ബോഡി വിത്ത് മസില്‍സ്’ എന്ന് ക്യാപ്ഷനോടെയാണ് നടന്‍ ചിത്രം പങ്കുവെച്ചത്. ഫോട്ടോയില്‍ നടന്മാരായ ആനന്ദ് നാരായണനും ഡോ. ഷാജു ശ്യാമും നൂബിനും കൈയിലെ മസില്‍ എല്ലാവരെയും കാണിക്കുകയാണ്. ഇവര്‍ക്ക് നടുവിലായി നടി അമൃത നായരും ചിത്രത്തിലുണ്ട്.

പരമ്പരയില്‍ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ മൂന്ന് മക്കളുടെ വേഷമാണ് നുബിനും ആനന്ദും അമൃതയും അവതരിപ്പിക്കുന്നത്. സുമിത്രയുടെ കോളേജില്‍ ഒന്നിച്ച് പഠിച്ച കൂട്ടുകാരന്‍ രോഹിത് ഗോപാല്‍ എന്ന വേഷത്തിലാണ് ഡോ. ഷാജു എത്തുന്നത്.

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

1 min ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

38 mins ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

1 hour ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

3 hours ago