entertainment

കുടുംബവിളക്കിൽ നിന്നും വില്ലത്തി വീണ്ടും മാറി

നിരവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്.പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്.സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.അനിരുദ്ധ്,പ്രതീഷ്,ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ശ്രീജിത്ത് വിജയ് ആണ്.പ്രതീഷായി നൂബിൻ,ശീതൾ ആയി അമൃതയുമാണ് എത്തുന്നത്.മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്ക്കൊപ്പം നിൽക്കുന്നത്.നടൻ നൂബിൻ ജോണിയാണ് സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വില്ലത്തി വേദിക എന്ന കഥാപാത്രമായി അമേയ നായർ ആണ് എത്തിയിരുന്നത്.ഈ കഥാപാത്രത്തിൽ നിന്ന് അമേയ മാറിയിരിക്കുകയാണ്.തിരുവോണം നാളിൽ ഒരു മണിക്കൂർ നീണ്ടു നിന്ന മെഗാ എപ്പിസോഡിലായിരുന്ന പുതിയ വേദിക എത്തിയിരിക്കുന്നത്.അമേയ നായർ‍ക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോൾ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മോഹൻലാൽ ചിത്രമായ 1971ബിയോണ്ട് ബോർഡേഴ്സ് അച്ചായൻസ് ചങ്ക്‌സ് കപ്പുചീനോ ആകാശഗംഗ 2എന്നിവയിലൂടെ മലയാളികൾക്കും സുപരിചിതയാണ് ശരണ്യ.

ഇത് മൂന്നാം തവണയാണ് വേദിക എന്ന കഥാപാത്രം മാറുന്നത്.പരമ്പര ആരംഭിച്ചപ്പോൾ തെന്നിന്ത്യൻ താരം ശ്വേത വെങ്ക്‌ട് ആയിരുന്നു വേദികയായി എത്തിയത്.എന്നാൽ 56എപ്പസോഡിൽ മാത്രമായിരുന്ന ശ്വേത ഉണ്ടായിരുന്നത്.പിന്നീട് അമേയ ഈ വേഷം ഭംഗിയായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് താരത്തിന്റെ പിന്മാറ്റം.

Karma News Network

Recent Posts

കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ പീഡന പരാതി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു…

9 mins ago

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ്…

19 mins ago

KSEB ഓഫീസിലെ ആക്രമണം, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി…

48 mins ago

അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം, പരിശോധന നടത്തി ബോംബ് സ്ക്വാഡ്

മുംബൈ: അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിനു പിന്നാലെ…

60 mins ago

വിവാഹാലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥന് ക്രൂരമർദ്ദനം, കേസെടുത്ത് പൊലീസ്

മലപ്പുറം∙ വിവാഹലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥനെ യുവാവും വീട്ടുകാരും ചേർന്ന് മർദിച്ചു. കോട്ടയ്ക്കലിന് സമീപം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ കൊടലിക്കാടൻ…

1 hour ago

തലസ്ഥാനത്ത് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരം : യുവതി കിണറ്റിൽ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷ (28) ആണ് മരിച്ചത്.…

1 hour ago